മഴപെയ്യുന്നതെങ്ങിനെയെന്ന്
മാഷു പറ,ഞ്ഞറിഞ്ഞതിന്നലെ.
തപമേറി വെള്ളം മേഘമാകുന്നതും
തപസ്സിരുന്നു പെയ്തിറങ്ങുന്നതും
വരണ്ട മണ്ണിൽ കിനിവാകുന്നതും.
മഴ പക്ഷേ, തിമർത്തു പെയ്യുന്നത്
നരച്ച രാത്രിയിലെനിക്കുവേണ്ടിയാണ്;
ചാണകം തേച്ച കറുത്ത തിണ്ണയിൽ
വിശപ്പു മറന്നു കിടന്നുറങ്ങുവാൻ.