സ്വപ്നത്തിൻ വർണങ്ങളേന്തി വരും
ആ ശലഭത്തെ ആദ്യം
കൈകളിലൊതുക്കണം
മയങ്ങാൻ നേരത്ത്
ജനാലയ്ക്കരികിലായ്
അലസമായ് വയ്ക്കണം
ഉണരുമ്പോൾ അതൊരു
ശകുനമാകണം
സ്വപ്നങ്ങൾ നേരായിവരുവാൻ
ചിറകുകൾ തട്ടിയുണർത്തുന്ന
വിശറികളാകണം
കൈകളെക്കാൾ ചെറുതെങ്കിലും
ആദ്യം കൈകളിലൊതുക്കണം
ശീർഷത്തെക്കാൾ എത്രയോ
മുകളിലാണ് അതിൻ
ചിറകുകൾ രമിക്കുന്നത്
കൈകളേക്കാൾ ചെറുതെങ്കിലും
ഹൃദയത്തേക്കാൾ വലുതാണ്
ആ ശലഭം
Click this button or press Ctrl+G to toggle between Malayalam and English