ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിൽ, ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്‍റെ ഭാഗമായി പ്ലസ് ടൂ തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ (വാട്ടർകളർ) മത്സരവും, കോളേജ് വിദ്യാർഥികൾക്കായി ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കും.
ചിത്രരചനാ മത്സരം ഡിസംബർ 20ന് ഉച്ചക്ക് 1.30 മുതൽ 3.30 വരെ ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉച്ചയ്ക്ക് ഒരു മണിക്ക് റിപ്പോർട്ട് ചെയ്യണം. ഉണരൂ ഉപഭോക്താവേ ഉണരൂ എന്നതാണ് ചിത്രരചനാ മത്സരത്തിന്‍റെ വിഷയം. മത്സരത്തിന് ആവശ്യമായ സാധനങ്ങൾ (ചാർട്ട് പേപ്പർ ഒഴികെ) കൊണ്ടു വരണം.
ഹരിത ഉപയോഗം, പ്ലാസ്റ്റിക് മലിനീകരണം എന്നിവയാണ് ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ വിഷയങ്ങൾ. ഫോട്ടോകള്‍ കോളജ് അധികൃതരുടെ സാക്ഷ്യപത്രം സഹിതം ഡിസംബർ 20ന് വൈകുന്നേരം അഞ്ചിനു മുൻപ് dsoala@gmail.com ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000 രൂപയും, 2000രൂപയും . 1000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും ലഭിക്കും. ഫോൺ: 0477-2251674.
(പി.ആര്‍./എ.എല്‍.പി/3684)
Click this button or press Ctrl+G to toggle between Malayalam and English