കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്


2017-ലെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകപഠനത്തിനുള്ള പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്റെ ‘അടുത്ത ബെല്‍-മലയാള പ്രൊഫഷണല്‍ നാടകവേദിയുടെ കുതിപ്പും കിതപ്പും’ എന്ന കൃതിക്ക്. അക്കാദമി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തോട് അനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 14-ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.കേരളസംസ്ഥാന രൂപീകരണത്തിനുശേഷം കഴിഞ്ഞ ആറു ദശാബ്ദങ്ങളില്‍ കേരളത്തിലെ പ്രൊഫഷണല്‍ നാടകത്തിന്റെ വിവിധ തലങ്ങളിലുണ്ടായ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന കൃതിയാണ് ‘അടുത്ത ബെല്‍-മലയാള പ്രൊഫഷണല്‍ നാടകവേദിയുടെ കുതിപ്പും കിതപ്പും’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here