സാക്ഷി

 



റോ‍ഡിലൂടെ ‍ ബസ്സുുകള്‍ ചീറിപ്പായുന്നു. വൈകിട്ട് സ്കൂള്‍ വിട്ട് വരുന്ന കുട്ടികളേപ്പോലും അവര്‍ ശ്രദ്ധിക്കുന്നില്ല. ബസ്സുുകള്‍ താഴെ പാടത്തിനരുകിലേക്ക് കറുത്ത പാതയിലൂടെ ശരവേഗത്തില്‍ പാതാളത്തിലേക്കെന്നപോലെ ചലിക്കുന്നു. ശശാങ്കന്‍ പണിയായുധങ്ങള്‍ നിറച്ച സഞ്ചി താഴെ വച്ച ശേഷം മടിയില്‍നിന്ന് ചായയുടെ കാശെടുത്ത് കൌണ്ടറിലെ പെണ്‍കുട്ടിയെ ഏല്‍പ്പിച്ചു. ഈ പ്രദേശത്ത് ‍ജോലിക്ക് വന്നാല്‍ പണി കഴിഞ്ഞ് കുടുംബശ്രിക്കാര്‍ നടത്തുന്ന കടയില്‍ നിന്നൊരു ചായ ആയാള്‍ക്ക് പതിവാണ്. അയാള്‍ വാച്ചില്‍ നോക്കിയശേഷം താഴെ പാതയിലേക്ക് കണ്ണോടിച്ചു. താഴെ പാതാളത്തില്‍ നിന്ന് ഒരു ബസ് അവശതയോടെ മുകളിലേക്ക് നീങ്ങുന്നതു കണ്ടു. ശശാങ്കന്‍ തന്റെ ഉളിപ്പെട്ടി ബൈക്കിന്റെ സൈ‍ഡില്‍ തൂക്കി ബസ്സിലേക്ക് നോക്കി നിന്നു. നിറുത്തിയ ബസ്സില്‍ നിന്നും ചുരുണ്ട മുടിയുള്ള കറുത്ത നിറമുള്ള ഒരു ചെറുപ്പാക്കാരന്‍ ഇറങ്ങി.

^ ശശങ്കാ ഒരുപാടു നേരായോ^
^ ഞാന്‍ എത്തി ഒരു ചായകുടിച്ചതേയായുള്ളു^
^ സീതാ നിനക്കുവേണോ^
^ ഇപ്പോള്‍ വേണ്ട, പണികഴിഞ്ഞ് വിസ്തരിച്ചാവാം^
^ എവിടാ പോവേണ്ടേ^
^ ചെരുവിലെ അശോകന്റെ വീട്ടിലെ ടിവി ഒന്നുനോക്കണം^
വണ്ടി സ്റ്റാര്‍ട്ടാക്കി ഇടത്തേക്കുള്ള വഴിയിലുടെ വളവ് തിരിഞ്ഞ് അവര്‍ മുന്നോട്ട് നീങ്ങി.
^ സീതാ ആകുറ്റിക്കാടിനടുത്തൊന്ന് നിറുത്തണം^
^ ഒന്നു ഒഴിക്കണം^ ഉം
കുറ്റിക്കാടിന്റെ മറവില്‍നിന്ന് മൂത്രമൊഴിച്ചശേഷം എഴുന്നേറ്റ ശശങ്കന്‍ കയ്യാലയുടെ അപ്പുറത്തുള്ള തലപോയ തെങ്ങിന്റെ ചുവട്ടില്‍ ആരോ മറയുന്നപോലെ തോന്നി. എന്തോ തിരയാനെന്നപോലെ അയാള്‍ വന്നവഴിയേ അല്പം മേലോട്ടു നടന്നു. പെട്ടന്നൊന്ന് ഇടത്തോട്ട് തിരിഞ്ഞ് നോക്കി തെങ്ങിന്‍ ചുവട്ടിലെ ആളെക്കണ്ടു. വട്ടമുഖം, കട്ടിമീശ, കവിളിനുമുകളിലെ മാംസം മുന്നോട്ടു തള്ളി, ചെറിയ കഷണ്ടിയുള്ള ഒരു രൂപം. പൊക്കം കുറഞ്ഞ അയാളുടെ കക്ഷത്തില്‍ ഒരു സഞ്ചി ഇറുക്കി പിടിച്ചിട്ടുണ്ടായിരുന്നു. അരയ്ക്കുമുകളിന്‍ പുല്ലുവളര്‍ന്ന് നില്‍ക്കുന്നതിനാല്‍ കൈകള്‍ കാണാന്‍ കഴിഞ്ഞില്ല.
^ എന്താ ശശാങ്കാ^
^ തലപോയ തെങ്ങിന്‍ ചുവട്ടില്‍ ഒരാള്‍^
^ താഴെ ചാലില്‍ വെള്ളം വറ്റിക്കിടക്കാണ്, മീന്‍ പിടിക്കാന്‍ വന്നതാവാം^
^ അല്ലേല്‍ തലപോയതെങ്ങില്‍ നിന്ന് മൈനയേ പിടിക്കാന്‍ വന്നതാവാം^
^ ഇവിടുത്തുകാരനല്ലെന്നു തോന്നുന്നു^.
^ പോട്ടേ വേഗം വാ ഒരു മഴക്കോളുണ്ട്.^
അവരെക്കടന്ന് ഒരു ബൈക്ക് മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു.

അവര്‍ വളവുതിരിഞ്ഞ് അശോകന്റെ വീടിന്റെ വഴിയിലേക്കുള്ള നടവഴിയില്‍ വണ്ടി നിറുത്തി സഞ്ചിയും കയ്യിലെടുത്ത് മുന്നോട്ടു നടന്നപ്പോള്‍ ആരോ പിന്നില്‍ നിന്നു വിളിച്ചു.
^ അശോകന്റെ വീട് അതല്ലേ?
^ അതെ^
അയാള്‍ നന്ദി ഭാവത്തില്‍ ഒന്നു ചിരിച്ചശേഷം തിരിച്ചുനടന്നു.
അവര്‍ മുന്നോട്ടു നടന്നു.
കാവുകടന്ന് മുന്നോട്ടു നടന്നപ്പോഴെ ദൂരെ വീടിന്റെ ഉമ്മറത്ത് കസേരയില്‍ ഇരിക്കുന്ന അശോകനെ അവര്‍ കണ്ടു, അശോകന്‍ അവരേയും.
അവര്‍ ഉമ്മറത്തേക്ക് കടന്നിരുന്നു.
അശോകന്‍ ടിവി എടുത്തുകൊണ്ടുവന്ന് ഉമ്മറത്തേ ഡെസ്കില്‍ വച്ചു. സീതന്‍ ടി വി ഓണാക്കി നോക്കി. കറുത്ത സ്ക്രീനിലേക്ക് ബാഗില്‍ നിന്നെടുത്ത ടോര്‍ച്ച് അടിച്ചുകൊണ്ട് പറഞ്ഞു
^ ടിവി പ്രവര്‍ത്തിക്കുന്നുണ്ട് ഡിസ്പ്ളേ ലൈറ്റ് പോയതാണ്^ അയാള്‍ ടിവി യുടെ പുറകിലെ സ്ക്രു അഴിക്കാന്‍ തുടങ്ങി.
പെട്ടന്ന് തൊട്ടടുത്ത് ശക്തമായ സ്ഫോടന ശബ്ദം കേട്ട് മൂവരും ഞെട്ടി തിരിഞ്ഞു. പറമ്പ് നിറയെ പുക. എന്തോ തരി തെറിച്ചുവീണിട്ട് അശോകന്റെ മുഖത്ത്നിന്നും ചോര പൊടിക്കുന്നു. ശശാങ്കന്‍ പടിക്ക് പുറത്തേക്ക് നോക്കി. പുകയ്ക്കിടയിലുടെ അയാള്‍ കണ്ടു. ആ തോട്ടിറമ്പത്ത് കണ്ട കട്ടിമീശക്കാരന്‍. കയ്യില്‍ നീളമേറിയവാള്, പുറകില്‍ ആരൊക്കൊയോ. അവര്‍ വീടിനുനേരേ പാഞ്ഞടുത്തു. ശശാങ്കന്‍ തുറന്ന്കണ്ണുകളോടെ ഒരു പ്രതിമ കണക്കെ നിന്നു. സീതന്‍ കയ്യിലിരുന്ന സ്ക്റുഡ്രൈവര്‍ വലിച്ചെറിഞ്ഞ് അരഭിത്തിക്ക് മുകളിലൂടെ പുറത്തേക്ക് ചാടി. വീണിടുത്ത്നിന്ന് അലറിവിളിച്ച്കൊണ്ടയാള്‍ പുറത്തേക്ക് ഓടി. ഇറങ്ങി ഓടന്‍ ശ്രമിച്ച അശോകന്‍ സീതന്റെ ബാഗില്‍ തട്ടി മുകമടിച്ചുവീണു. ആയുധമേന്തിയമൂന്ന് കൈകള്‍ പലതവണ വായുവില്‍ ഉയര്‍ന്ന് താഴ്ന്നു. ചോരതെറിച്ച് അയാളുടെ മുഖത്ത് വീണു. ആരോഉയര്‍ത്തിയ വാള് വരാന്തയുടെ കഴുക്കോലില്‍ തട്ടി അയാളുടെ പോരുവിരലിന്റെ അറ്റവുമായി പാഞ്ഞു. ശശാങ്കന്‍ അലര്‍ച്ചയോടെ പുറകോട്ട് മറിഞ്ഞു…………..

ശശാങ്കന്‍ ആശുപത്രിവിട്ടിട്ട് ഏതാനും മാസങ്ങള്‍ കഴിഞ്ഞു. കയ്യിലേയും കാലിലേയും മുറിവുകള്‍ ഉണങ്ങി. മനസ്സിലെ മുറിവ് നീറുകയാണ്. അന്നത്തെ സംഭവത്തിന് ശേഷം ജോലിക്ക് പോക്കില്ല, പുറത്തേക്ക് യാത്രയുമില്ല. മുറിയില്‍ ഇരുന്ന് മടുക്കുമ്പോള്‍ കിടപ്പ്മുറിയുടെ ജനാല തുറന്ന് പുറത്ത് പാഴ്ചെടികള്‍ നിറഞ്ഞുനില്‍ക്കുന്ന ചരിവിലേക്ക് നോക്കി നില്‍ക്കും. പുരയിടമാകെ കാട്പിടിച്ച് കിടക്കുന്നു. കൊടുവാള്‍ കാണുന്നതേ ശശാങ്കന് ഭയമാണ്. കിടപ്പ് മുറിയുടെ വാതിലുകള്‍ പകലും അടച്ചിടണം .പാഴ്ചെടികള്‍ക്കിടയില്‍ വല്ല പൂച്ചയോ മറ്റോ അനങ്ങിയാല്‍ ഉടന്‍ ഭാര്യയേവിളിക്കും. ഭയം അയാളുടെ കൂടപ്പിറപ്പായി. രാത്രിയിലും ഉറക്കം കുറവാണ്, അലറിവിളിക്കല്‍ പതിവാണ്. പോലീസുകാര്‍ ഇടക്കിടെ വന്നു വിവരങ്ങള്‍ തിരക്കി പോയി. ഒന്നുു പതുക്കെ അയാള്‍ ജീവിതത്തിലേക്ക് മടങ്ങി വന്നപ്പോഴാണ് കുറച്ചാളുകള്‍ വന്ന് കോടതിയില്‍ സാക്ഷി പറയരുതെന്ന് ഭീഷണിപ്പെടുത്തിയത്.
അവര്‍ വന്നുപോയി ഒരാഴ്ചകഴിഞ്ഞ് ഒരു തിങ്കളാഴ്ച വിചാരണക്ക് കോടതിയില്‍ ഹാജരാകന്‍ സമന്‍സ് വന്നു. എല്ലാവരും ഭയന്നു. പക്ഷേ സംഭവിച്ചത് മറിച്ചാണ്. അയാള്‍ ഉല്‍സാഹവാനായി. സീതനേക്കാണണം എന്നു പറഞ്ഞു. സീതനുമായി അടച്ചിട്ടമുറിയില്‍ അയാള്‍ ഒരുപാടുനേരം സംസാരിച്ചു. അയാള്‍ എന്തോ കയര്‍ത്തു സംസാരിക്കുന്നത് വീട്ടുകാര്‍ നാളുകള്‍ക്ക് ശേഷം കേട്ടു. സീതന്‍ പോയശേഷം ശശാങ്കന് എല്ലാത്തിനും ഒരു വാശിയായിരുന്നു. വിചാരണദിവസം വളരെ നേരത്തെ തന്നെ അയാള്‍ കോടതിയിലെത്തി.
കോടതിമുറിയില്‍ കയറിയപ്പോള്‍ ഒരു വിറയല്‍ അയാളെ ബാധിച്ചു. കട്ടി മീശക്കാരനും കൂട്ടാളികളും ഹാജര്‍ ഉണ്ട്.
കോടതി സീതന്റെ പേരു വിളിച്ചു. അയാള്‍ സാക്ഷിക്കുട്ടില്‍ കയറി.
^പേരെന്താണ്^
^സീതന്‍^
^എന്തെടുക്കുന്നു^
^ഇലക്ട്രേണിക്ക് റിപ്പയറിംഗ് ആണ്^
^സീതന്‍ സംഭവദിവസം എന്തിനാണ് അശോകന്റെ വീട്ടില്‍ പോയത്^ വക്കീല്‍ ചോദിച്ചു.
^ടി വി നന്നാക്കന്‍^
^ഒറ്റയ്ക്കായിരുന്നോ^
^ അല്ല ശശാങ്കനും ഉണ്ടായിരുന്നു.
^മരിച്ച അശോകനെ ഈ സാക്ഷിക്കൂട്ടില്‍ നില്‍ക്കുന്നവര്‍ വെട്ടുന്നത് താങ്കള്‍ കണ്ടോ^
^ഞാനും ശശാങ്കനും കൂടെ ടി വി നോക്കുന്നതിനിടെ വലിയ ഒച്ച കേട്ടു, പറമ്പ് നിറയെ പുകയായിരുന്നു. ഞാന്‍ പേടിച്ച് ചാടി ഓടിക്കളഞ്ഞു.^
ഈ നില്‍ക്കുന്നവര്‍ അശോകനെ വെട്ടുന്നത് നിങ്ങള്‍ കണ്ടോ?
^ഇല്ല^
^ഈ നില്‍ക്കുന്നവരെ നിങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടോ^
^ഇല്ല^
കോടതിമുറി നിശബ്ദമായി
കോടതി അയാള്‍ കൂറുമാറിയതായി പ്രഖ്യാപിച്ചു.
കുനിഞ്ഞ ശിരസ്സോടെ അയാള്‍ ഇരിപ്പിടത്തിലേക്ക് മടങ്ങി
കോടതി ശിപായി തോട്ടുകടവില്‍ ശശങ്കന്‍ ഹാജരുണ്ടോയെന്ന് ഉറക്കെ വിളിച്ചു. തൂക്കുമരം വിധിച്ച പ്രതിയോട് അന്ത്യാഭിലാഷം ഉണ്ടോയെന്ന് ചോദിക്കുന്നപോലെ അയാള്‍ക്ക് തോന്നി. ശശങ്കന്‍ സാക്ഷിക്കുട്ടില്‍ കയറി മുഖമുയര്‍ത്തി നോക്കി. കട്ടിമീശക്കാരനും കൂട്ടാളിയും പ്രതിക്കുട്ടിലുണ്ട്. ഒരാള്‍ പ്രതിക്കുടിനു താഴേയും.

^ മിസ്റ്റര്‍ ശശാങ്കന്‍ നിങ്ങള്‍ എന്തിനാണ് ചരുവില്‍ അശോകന്‍ കൊല്ലപ്പെട്ട ദിവസം ആവീട്ടില്‍ പോയത്?
^ അശോകന്റെ ടി വി നന്നാക്കുന്നതിനാണ്^
^നിങ്ങള്‍ ചെല്ലുമ്പോള്‍ അരൊക്കെ ഉണ്ടായിരുന്നു അവിടെ?
^ഞാനും അശോകനും ശശാങ്കനും^
^അശോകന്റെ കുടുംബം^
^അവര്‍ അവരുടെ വീട്ടില്‍ പോയിരിക്കയായിരുന്നു^
^ശശങ്കന്‍ എങ്ങനെ അറിഞ്ഞു?
^ചായ തരാന്‍ നിവൃത്തിയില്ലായെന്ന് അശോകന്‍ പറഞ്ഞു^
കട്ടിമീശക്കാരന്റെ മുഖത്തേക്ക് ചൂണ്ടി പ്രോസിക്യുഷന്‍ ചോദിച്ചു
^ഈ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവരെ നിങ്ങള്‍ അറിയുമോ?
^ അറിയും^
^എങ്ങനെ അറിയും ^
അയാള്‍ ഒന്നു ശങ്കിച്ചു. വക്കീല്‍ വീണ്ടും ചോദിച്ചു
^അശോകന്റെ വീട്ടില്‍ വച്ച് അന്നു കണ്ടു^
^ ഇവരാണോ ശശാങ്കനെ വെട്ടി കൊലപ്പെടുത്തിയത്?
^ അതെ^ അയാള്‍ മൊഴിഞ്ഞു.
തുടര്‍ന്ന് കുറേ ചോദ്യങ്ങള്‍

പ്രതിഭാഗം വക്കില്‍ എഴുന്നേറ്റു.
^താങ്കളുടെ ജോലി^
^ആശാരിപ്പണിയാണ്^
^അശോകനെ ഈ നില്‍ക്കുന്ന പ്രതികള്‍ വെട്ടുന്നത് നിങ്ങള്‍ കണ്ടോ ?^
വക്കീലിന്റെ പല്ലുകളില്‍ നിന്ന് ചോര ഇറ്റുവരുന്നതുപോലെ ശശാങ്കന് തോന്നി.
അയാള്‍ കട്ടിമീശക്കാരനെ നോക്കി. തലയില്‍ കൊമ്പും, കയ്യില്‍ കയറുമായി കാളപ്പുറത്ത് അയാള്‍ ഇരിക്കുന്നപോലെ തോന്നി . അയാളുടെ മുഖത്ത് നിന്ന് നോട്ടം പിന്‍വലിച്ച് ധൈര്യം സംഭരിച്ച് ശശാങ്കന്‍‍ ഉറക്കെ പറഞ്ഞു.
^കണ്ടു^
എത്ര തവണ വെട്ടുന്നതു കണ്ടു?
^മൂന്നുപേര്‍ ഒരുപാടു തവണ^
^എന്നിട്ട് നിങ്ങള്‍ എന്തേ അശോകനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല?
^ആ കട്ടിമീശക്കാരന്റെ ആദ്യവെട്ട് കഴുക്കോലില്‍ കൊണ്ട് എന്റെ മേലാണ് കൊണ്ടത്. പിന്നീട് ബോധം വരുമ്പോള്‍ ഞാന്‍ ആശുപത്രിയിലാണ്^
വക്കീല്‍ ഒന്നു ചിരിച്ചു
കോടതിയില്‍ ചിരി ശബ്ദം ഉയര്‍ന്നു.
^ മൈ ലോര്‍ഡ്, ആദ്യവെട്ടിന് ബോധം പോയ ആളാണ് മൂന്നുപേര്‍ നിരവധി തവണ വെട്ടുന്നതായി മൊഴി നല്‍കിയത്, ഇയാള്‍ കോടതി മുന്‍പാകെ കളവാണ് ബോധിപ്പിച്ചിരിക്കുന്നത്^
കോടതി നിശബ്ധമായി.
തിരികെ ഇരിപ്പിടത്തില്‍ എത്തിയ അയാള്‍ വലതു ഭാഗത്തെ ഇരിപ്പിടങ്ങളിലേക്ക് കണ്ണോടിച്ചു.
ദയനീയഭാവത്തില്‍ അശോകന്റെ ഭാര്യ അയാളെ നോക്കി. അവരുടെ കയ്യിലിരിക്കുന്ന കുഞ്ഞ് അയാളെ നോക്കി ചിരിച്ചുകൊണ്ട് കൈ ആട്ടി.
അയാളുടെ നോട്ടം താഴേക്കായി.
വിയര്‍പ്പ് തുള്ളികള്‍ അടര്‍ന്നു വീണു.
അയാള്‍ക്ക് വീണ്ടും ബോധം മറയുന്നപോലെ തോന്നി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here