ദൂരം

19c119dee449ea7b850fe89fc9fe80bd

 

താഴിട്ടു പൂട്ടിയ വാതിൽ മുട്ടി
തിരികെ കയറുവാൻ ,
തുറന്നില്ല
അകത്തുനിന്നും ഉറക്കെ
“ഇത് നീ പിന്നിട്ട വഴികൾ
കൈവിട്ടു പോയ ഇന്നലകളും
ചിതലരിച്ച സ്വപ്നങ്ങളും
ചങ്ങലയിൽ കോർത്തിരിക്കുന്നു.”
വഴിയിൽ നഷ്‌ടപ്പെട്ട ആത്മാക്കളുടെ വിളി.

പീഡനം മണക്കുന്ന
ഇന്നിന്റെ വഴിയിലൂടെ ,
മന്തു പിടിച്ച കാലുമായി
രക്തം മണക്കുന്ന വെള്ള പൂക്കളുമായി,
വെളിച്ചം തേടി,
മുടന്തി നീങ്ങുന്ന വർത്തമാനം .

യാത്ര കഠിനമാകാം.
അങ്ങ് ദൂരെ ചെറിയ വെളിച്ചം
കാണുന്നതുവരെ നീ
പോകണം .

അവിടെ നിന്നെ വരവേൽക്കാൻ
അവൻ കാണും ,
നിന്റെ ഓരോ നിമിഷവും
അവനിലേക്കുള്ള ദൂരം കുറയ്ക്കുന്നു
മരണത്തിലേക്കുള്ള ദൂരം .

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English