ധൂമയാമം

ചാരം ചിന്തും കാമ്പുറപ്പും കറുപ്പോലും കതിര്‍ക്കെട്ടുകളുമായി

ചില നേരമതില്‍ വാദ്യക്കൊട്ടുകളാ നീലാരാമത്ത്

കൂകി വിളിച്ചൊരുക്കുന്നൊരു കൂട്ടം ചേര്‍ക്കല്‍

കേട്ടു ഗ്രഹിച്ചൊരു ഗാനമതു താന്‍ സമ്മേളനത്തുടക്കം

അകലെ മാനത്ത് ചെമ്മരിയാടുകള്‍ക്കിടയിലൂടെ

അരക്കണ്ണുകളുമായി അധ്വാനച്ചിറകുകള്‍ പരത്തുന്നു

താരാട്ടു പോല്‍ കേള്‍ക്കുന്നു നാദത്തിരയിരമ്പലുകള്‍

താമസം കൂടാതെത്തേണ്ടത്തുണ്ടെന്നാലോചിപ്പൂ

തന്‍ വേഗം കൂട്ടിപ്പായുന്നുവാ കുടുംബയോഗത്തിനായി

തര്‍ക്കമില്ലാത്തൊരു തുറന്ന തീരുമാനത്തിനായി

തോരണം തീര്‍ക്കുന്നു തരുവിരലുകളാം താളിയോലകള്‍

തിരിയിടുന്നു താരകളവിടെയീ തമസ്സില്‍

തണുപ്പത്തുറഞ്ഞു വിറങ്ങലടിച്ചിതായെത്തിച്ചേര്‍ന്നു മിഴിയടപ്പുകള്‍ തുറന്നു

തല്‍ക്കാലമൊരിരിപ്പിടം കണ്ടവിടെയിരുന്നു കൂട്ടുകാരുമായി

പട്ടുടുപ്പില്‍ അടുക്കുകല്‍ക്കിളക്കം തട്ടാതെ കാത്തിടുന്നു

പ്രഭാഷണപ്പെരുമ ചൊരിയാനിച്ഛിച്ചവള്‍ മുന്നോട്ടാഞ്ഞിടുന്നു

മേലെ നിന്നായി നോക്കുന്നവര്‍ സമയ സൂക്ഷിപ്പുകാരായി

മദ്ധ്യാഹ്നത്തില്‍ മണ്‍പാത്രയന്നവുമായി മലയണ്ണാന്‍

ചര്‍ച്ചകള്‍ തോരാത്ത പാച്ചിലായി മാറിടുമീ മത്സരം

ചക്രവാളമങ്ങൊരാ ദിക്കില്‍ കണ്ടുവിനി യാത്ര തുടരാം!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here