കവി എം.ആർ.രേണുകുമാർ എഡിറ്റ് ചെയ്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ‘ഞാറുകൾ’ എന്ന ദളിത് കഥാ സമാഹാരത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ‘don’t want caste’എന്ന പേരിൽ പുറത്തിറങ്ങി.തുഞ്ചത്തെഴുച്ചൻ മലയാള സർവ്വകലാശാലയുടെ മുൻ കൈയ്യിൽ ഡൽ ഹിയിലെ ‘നവയാന’ യാണു ഇംഗ്ലീഷ് പതിപ്പി ന്റെ പ്രസാധകർ.അഭിരാമി ഗിരിജ ശ്രീറാമും എൻ.രവിശങ്കറുമാണു പരിഭാഷകർ.
ടി.കെ.സി വടുതല,ഡി.രാജൻ,പോൾ ചിറക്ക രോട്,സി.അയ്യപ്പൻ, എസ്.ഇ.ജയിംസ്,പി.എ.ഉത്തമൻ,ബേബി തോമസ്,പി.കെ.പ്രകാശ്,ജോൺ.കെ.എരു മേലി,നീഗ്രോ,എം കെ.മധുകുമാർ,സണ്ണി കവിക്കാട്,രേഖാ രാജ്,സി.വി.സജീവ്,എം.ബി.മനോജ് ,റീനാ സാം,മാത്യു ഡേവിഡ് കാണക്കാരി,മോഹൻ ചെഞ്ചേരി,ധന്യഎം.ഡി,രാജു.കെ.വാസു,എ.ശാന്തകുമാർ,എം.ആർ.രേണുകുമാർ,പ്രിൻസ് ഐമനം എന്നിവരുടെ കഥകളാണ് പുസ്തകത്തിലുള്ളത്.