യുവകവി എന്ന വിശേഷണം ഇത്രയും പ്രായമായ തനിക്കു നൽകാനോ എന്ന ചോദ്യവുമായി മനോജ് കുറൂർ, മലയാള കവിത പരിപാടികളിൽ നിലനിൽക്കുന്ന രീതികളെ കളിയാക്കുകയായിരുന്നു അദ്ദേഹം. കുറിപ്പിന് താഴെ കവി സച്ചിദാനന്ദനും ഈ പ്രവണതയെ കണക്കിന് കളിയാക്കി. നമുക്കു മൂന്നു തരം കവികളേ ഉള്ളൂ – യുവ യുവ യുവ കവി, യുവ യുവ കവി, യുവ കവി. 45 കഴിഞ്ഞാൽ മൂന്നാം ഗണം. അതു കുറെക്കാലം നിൽക്കും. പിന്നെ ‘പ്രശസ്ത കവി ‘ആവും. മരിക്കും മുമ്പ് ‘മഹാ കവി’യും എന്നാണ് കുറിപ്പിന് താഴെ സച്ചിദാനന്ദൻ കുറിച്ചത്
“ഏതെങ്കിലും പരിപാടികൾക്കു പങ്കെടുക്കാൻ ഇപ്പോഴും സങ്കോചമാണ്. നോട്ടീസ് അയച്ചു തരുമ്പോഴേ നമ്മുടെ പേരിനൊപ്പം ബ്രാക്കറ്റിൽ ‘യുവകവി’ എന്നു കാണും. കണ്ണാടി നോക്കുമ്പോൾ സങ്കടമാകും. യുവാവ് എന്ന വാക്കിന്റെ അർത്ഥം മാറിയോ എന്നു സംശയം തോന്നും. പരിപാടി നടക്കുന്നിടത്തു ചെന്നാലും മൂന്നുനാലു പേരെങ്കിലും മുഖം പോലും നോക്കാതെ യുവകവി എന്നു വിശേഷിപ്പിക്കും. എന്നെക്കാൾ പത്തുവയസ്സെങ്കിലും ഇളയവരായ, മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന പലരും മുതിർന്നവരായി വിരാജിക്കുമ്പോൾ യുവകവിപ്പട്ടവും പേറി അവിടെയിരിക്കാൻ നാണം തോന്നും.വയസ്സു നാല്പത്തിയേഴ് ആകുന്നു. ഇനിയെങ്കിലും യുവകവിപ്പട്ടത്തിൽനിന്ന് എന്നെ ഒഴിവാക്കുകയോ യുവാവ് എന്ന വാക്കിന്റെ അർത്ഥം പരിഷ്കരിക്കുകയോ വേണമെന്ന് അഭ്യർത്ഥിക്കുന്നു. സരസ്വതിയമ്മയോ മ്യൂസ് ചേച്ചിയോ അനുഗ്രഹിച്ചാൽ ‘മുതിർന്ന’ ചില കവിതകൾ എഴുതണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ്.”
Home പുഴ മാഗസിന്