കൈരളി ടിവി. യു.എസ്.എ കവിതാപുരസ്കാരം ഡോണ മയൂര ഏറ്റുവാങ്ങി

 

കൈരളി ടിവി. യു.എസ്.എ മികച്ച കവിതക്കു നല്‍കുന്ന പുരസ്‌കാരവും ക്യാഷ് അവാര്‍ഡും പ്രമുഖ എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര, ജനനി പത്രാധിപര്‍ ജെ. മാത്യൂസില്‍ നിന്നു ഏറ്റു വാങ്ങി. ഇ-മലയാളി സഹിത്യ അവാര്‍ഡ് ചടങ്ങിലായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്.

ലാന ജോ. സെക്രട്ടറി കെ.കെ.ജോണ്‍സണ്‍ ബഹുമുഖ പ്രതിഭയായ ഡോണ മയൂരയെ പരിചയപ്പെടുത്തി. ഐ.ടി രംഗത്തു ജോലി ചെയ്യുമ്പോള്‍ തന്നെയാണു അവര്‍ ഈ സര്‍ഗ സ്രുഷ്ടികള്‍ സമ്മാനിക്കുന്നതെന്നു ജോണ്‍സന്‍ ചൂണ്ടിക്കാട്ടി. നഴ്‌സസ് അസോസിയേഷന്‍ സ്ഥാപക നേതാക്കളായ ശോശാമ്മ ആന്‍ഡ്രൂസ്, ഉഷാജോര്‍ജ്, കൈരളി ടി.വിയുടെ ജേക്കബ് മാനുവല്‍എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English