1
വിൽക്കപ്പെടുവോളം
ഞാൻ ഒന്നുമായിരുന്നില്ല
നീ വന്ന് എന്നെ വിലയ്ക്ക്
വാങ്ങിയപ്പോഴാണ്
ഞാൻ എല്ലാമായി തീർന്നത്
നിന്റെ സ്പർശത്തിൽ
എന്റെ അമൂല്യത എനിക്ക്
മനസ്സിലായി
ഇനി ഒരു പ്രാർത്ഥനയേ ഉള്ളു
എന്നെ മറ്റൊരാൾക്ക് കൈമാറരുതേ
എന്നെ തെരുവിൽ ഉപേക്ഷിക്കരുതേ
2
ചിലർ വാങ്ങുന്നത്
മറിച്ച് വിൽക്കാനാണ്
ചിലർ വിൽക്കുന്നത്
കട കാലിയാക്കാനാണ്
3
വിലങ്ങുകളുടെയും
ചങ്ങലകളുടെയും തെരുവിൽ
ഞാൻ സ്വാതന്ത്ര്യം വാങ്ങിച്ചു
മൈൽക്കുറ്റിയില്ലാത്ത
സ്നേഹപാതയിൽ
ഞാൻ ഉല്ലാസഭരിതനായി നടന്നു
സ്ഥലവും കാലവും വിനീതമായി
ഒഴിഞ്ഞു മാറി – വെറും
ഒരു തെണ്ടിയായ എനിക്ക് വേണ്ടി
4
രക്തത്തിന്റെയും
വിയർപ്പിന്റെയും വില
എല്ലാവർക്കുമറിയാം
സ്നേഹത്തിന്റെ വില
ആരറിയുന്നു
സൗജന്യമായി കിട്ടുന്നതു മൂലം
സ്നേഹത്തിന്റെ യഥാർത്ഥ വില
ആർക്കുമറിയില്ല –
ദൈവത്തിനു പോലും
5
വാർദ്ധക്യം വിറ്റ് തുലച്ച്
ശൈശവം വാങ്ങിച്ചു
ശൈശവം വിറ്റ് തുലച്ച്
ഒരു ശവപ്പെട്ടി വാങ്ങിച്ചു
ശവപ്പെട്ടിക്കുള്ളിൽ
ടൈംബോംബും മാലപ്പടക്കവും
പൂക്കുറ്റിയും നിറച്ചു –
നിസ്സംഗമായ അവസാനത്തെ
പൊട്ടിച്ചിരിയ്ക്കു വേണ്ടി
6
നാവൂരി മഴ കൈ മാറി
ആകാശം സ്വന്തമാക്കി
നാനൂറ് കമ്മൽ പൂവുകൾ
പത്ത് ശതമാനം റിബേറ്റിൽ
അഞ്ച് മിന്നാമിനുങ്ങുകളെ വിറ്റ്
ഭൂമി ആരാമത്തിലെത്തിച്ചു
അഞ്ഞൂറ് നക്ഷത്രങ്ങളെ