ഡോക്ടറുടെ ഫോണിലേക്ക് നിരന്തരമായ വിളി… ഡോക്ടർ ഫോൺ എടുത്തപ്പോൾ സ്ത്രീ ശബ്ദം.
” ഹലോ ഡോക്ടർ, പരിശോധനയ്ക്ക് ശേഷം എന്റെ അടിവസ്ത്രം ഞാൻ അവിടെ മറന്ന് വച്ചിട്ടുണ്ടോ?”
ചുറ്റുപാടുമൊന്ന് നോക്കിക്കൊണ്ട് ഡോക്ടർ പറഞ്ഞു.
” ഇല്ല, ഇവിടെയൊന്നുമില്ല”
അൽപം കഴിഞ്ഞ് വീണ്ടും ആ സ്ത്രീ വിളിച്ച് പറഞ്ഞു:
” ഹലോ ഡോക്ടർ, ഞാൻ തന്നെയാണ്. ഇനി തിരഞ്ഞ് വിഷമിക്കേണ്ട. അത് കിട്ടി ദന്തഡോക്ടറുടെ അടുത്തുണ്ടായിരുന്നു”
നമ്മുടെ നാട്ടിലെ ഏതെങ്കിലും വക്കീൽമാരുടെ ഓഫീസിലേക്ക് ഇത് പോലുള്ള സ്ത്രീകളുടെ വിളികൾ വന്നിട്ടുണ്ടോ എന്തോ…?!
വിവാഹേതര ബന്ധം കുറ്റകരമോ വിവാഹ മോചനത്തിന് ഹേതുകമോ അല്ലെന്ന നിയമവും, ഗതകാലങ്ങളെ അപേക്ഷിച്ച് പൊതു ഇടങ്ങളിളും തൊഴിൽ മേഖലകളിലുമുള്ള സ്ത്രീകളുടെ വർദ്ധിത സാന്നിധ്യവും വ്യഭിചാര വർദ്ധനവിനും കുടുംബങ്ങളിൽ അരക്ഷിതാവസ്ഥയ്ക്കും വിവാഹ മോചനകേസുകളുടെ എണ്ണത്തിൽ വർദ്ധനവിനും കരണമാകുന്നുവെന്നത് നിശ്ശബ്ദമായിട്ടെങ്കിലും അംഗീകരിക്കപ്പെടേണ്ട വസ്തുതയാണ്.
സ്ത്രീ ആദ്യം സ്വന്തം കാലിൽ നിക്കാനുള്ള മാർഗ്ഗം കണ്ടെത്തിയിട്ട് മതി വിവാഹമെന്നത് കേൾക്കാൻ ചന്തമുള്ളതും കുടുംബ ബജറ്റ് സുരക്ഷിതമാക്കുന്നതുമാണെങ്കിലും, ചിലരുടെയെങ്കിലും കാര്യത്തിൽ, ജോലിക്കാരായ ദമ്പതികളിൽ ഈഗോ പ്രശ്നങ്ങൾ ഉടലെടുക്കാനും സ്ത്രീകൾക്ക് അഹങ്കാരം വർദ്ധിക്കാനുമത് കരണമാകുന്നുവന്നതും പാടെ തള്ളപ്പെടേണ്ടവയല്ല.
വിവാഹ മോചിതയായ അല്ലെങ്കിൽ ഭർത്താവിൽ നിന്നകന്ന് കഴിയുകയും തന്റെ കുടുംബ വീട്ടിൽ താമസിക്കുകയും ചെയ്യുന്ന ഒരു സ്ത്രീക്ക് (എക്സ് മുസ്ലിം എന്ന് പറയുന്നത് പോലെ എക്സ് ഭാര്യക്ക്) കുറച്ചെങ്കിലും അവഗണന അനുഭവപ്പെടുമെന്നതിനാൽ , താൻ തെറ്റ് കാരിയാണെന്ന് തനിക്കും കുടുംബങ്ങൾക്കും നാട്ടുകാർക്ക്പോലും അറിയാമെങ്കിലും, പിന്നീട് ആ സ്ത്രീയുടെ ലക്ഷ്യം ഭർത്താവിൽനിന്ന് അല്ലെങ്കിൽ മുൻ ഭർത്താവിൽനിന്ന് എന്തൊക്കെ നേടിയെടുക്കാം എന്നതിനെ കുറിച്ചായിരിക്കും. അവിടെയാണ് ചില വക്കീൽമാർക്ക് ആ സ്ത്രീയുടെ രക്ഷകരായി മാറാനും കേസ് നടത്തിപ്പിന് വേണ്ടി കുടുംബ, ദാമ്പത്യ രഹസ്യങ്ങൾ ചോദിച്ചറിയുന്നതിനും സ്ത്രീയുടെ വീക്ക്നെസ്സ് മനസ്സിലാക്കാനും അവസരം കിട്ടുന്നത്… മാനസികമായിട്ടെങ്കിലും , ഒറ്റപ്പെടുന്നുവെന്ന തോന്നലനുഭവപ്പെടുന്ന ഇത്തരം സ്ത്രീകൾക്ക് മനസ്സിലെ ഭാരങ്ങൾ ഇറക്കി വെക്കാനുള്ള ആശ്രയമായും ചില വിദഗ്ദ വക്കീൽമാർ മാറിയേക്കാം. ഡോക്ടർമാരോടും വക്കീൽമാരോടും കള്ളം പറയരുത് എന്നത്, വക്കീൽമാരോട് ഒരിക്കലും സത്യം പറയരുത് എന്ന് തിരുത്തണമെന്ന് കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ചിലർക്കെങ്കിലും ബോധ്യപ്പെട്ടി ട്ടുണ്ടാകും.
കേസ് നടത്താൻ പണമില്ലാത്ത സ്ത്രീകളും അനാവശ്യമായി കേസ് നീട്ടിക്കൊണ്ട് പോകുന്നത് കാരണം ഉദ്ദേശിച്ചപോലെ നഷ്ടപരിഹാരമോ വിവാഹ മോചനത്തിനുള്ള അവസരമോ ലഭിക്കാത്ത സ്ത്രീകളും ഇത്തരം വക്കീൽമാരുടെ കോട്ടിനുള്ളിലെ വേട്ടക്കാരനെ തിരിച്ചറിയുമ്പോഴേക്കും പണവും സമയവും മാത്രമല്ല മറ്റു പലതും നഷ്ടപ്പെട്ടിട്ടുണ്ടായേക്കാം. നിയമവ്യവസ്ഥയിൽ ഇങ്ങിനെയൊരു രീതി ഉണ്ടോ എന്നറിയില്ല, എങ്കിലും, ഏത് തരം കേസ് ആണെങ്കിലും, വക്കീൽമാർക്ക് കേസേൽപ്പിക്കുന്നതിന് മുമ്പ്, കേസ് വിജയിച്ചാൽ എത്ര, പരാജയപ്പെട്ടാൽ എത്ര, അതിനിടയിൽ ഒത്ത് തീർപ്പായാൽ എത്ര എന്നത് എഴുതി വാങ്ങുന്നതും കേസിന്റെ പുരോഗതിക്കനുസരിച്ച് മാത്രം ഫീസ് നൽകുന്നതും ഗുണകരമാകുമെന്ന് തോന്നുന്നു. ICUവിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിക്ക് എന്ത് ട്രീറ്റ്മെന്റാണ് ഡോക്ടർമാർ നൽകുന്നത് എന്നോ മരുന്ന്കളുടെ ഗുണഫലങ്ങളെകുറിച്ചോ സാധാര ണക്കാരായ രോഗിക്കോ രോഗിയുടെ ബന്ധുക്കൾക്കോ അറിയുക സാധ്യമല്ലെന്നത് പോലെ, ആദ്യമായി കേസിലകപ്പെടുമ്പോൾ അല്ലെങ്കിൽ കേസ് കൊടുക്കുമ്പോൾ മാത്രം നിയമവശങ്ങളും കേസിനെ കുറിച്ചും അറിയാൻ തുടങ്ങുന്നവർ ഫീസിന്റെ കാര്യത്തിലുള്ള വ്യക്തതയെങ്കിലുമുണ്ടാക്കുന്നത് നല്ലതായിരിക്കും
കേസ് നടത്താൻ വക്കീൽമാരുമായി ബന്ധപ്പെടുന്ന സ്ത്രീകൾ മാത്രമല്ല, പ്രായപൂർത്തിയായ ഏത് സ്ത്രീയും, ഉപയകക്ഷി സമ്മത പ്രകാരമുള്ള വ്യവഹാരങ്ങൾക്കിടയിൽ പിടിക്കപ്പെട്ടാലും പകർത്തപ്പെട്ട തങ്ങളുടെ ശരീരഭാഗങ്ങളും അടിവസ്ത്രങ്ങളും സമൂഹമധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടാലും പീഡിപ്പിക്കപ്പെട്ടുവെന്ന് പിന്നീട് മോങ്ങിക്കൊണ്ട് നിയമത്തിന്റെ ആനുകൂല്യങ്ങൾക്ക് വേണ്ടി, പുരുഷൻ മാത്രമാണ് പ്രതിയെന്ന് കോടതി വിധിച്ചാലും അരിയാഹാരം കഴിക്കുന്ന ജനങ്ങളുടെ വിധിയിൽ ഒരു കൂട്ടർ മാത്രമായിരിക്കില്ല പ്രതിക്കൂട്ടിലാവുക എന്ന് കൂടി അറിഞ്ഞിരിക്കുക.
വക്കീൽമാരുടെ അടുത്തേക്ക് മാത്രമല്ല, ഡോക്ടർമാരുടെ അടുത്തേക്ക് പോലും, പെൺകുട്ടികളെ മാത്രമല്ല മുതിർന്ന സ്ത്രീകളെയും ഒറ്റയ്ക്ക് വിടാതിരിക്കുകയെന്നതിലൂടെ ചില തല തിരിഞ്ഞ നിയമ നിർമ്മാണങ്ങളിൽനിന്ന് കുടുംബ ജീവിതം സംരക്ഷിക്കാൻ കുറച്ചെങ്കിലും കഴിഞ്ഞേക്കാം.