സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ച സംഭവം: ദേഹത്ത് തൊട്ടുള്ള കളി വേണ്ടെന്ന് നടൻ ഇർഷാദ്; അക്രമികളെ കുടുക്കുമെന്നു മുഖ്യമന്ത്രി

 

ഇന്ന് രാവിലെയാണ് സംവിധായകൻ പ്രിയനന്ദനനെ സ്വദേശമായ വല്ലച്ചിറയിൽ വെച്ച് ചിലർ ആക്രമിച്ചത്.ചാണകവെള്ളം മുഖത്തെറിഞ്ഞായിരുന്നു ആക്രമണം. അക്രമിയെ കണ്ടാൽ തിരിച്ചറിയുമെന്ന് പ്രിയനന്ദനൻ  പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ സ്വതന്ത്ര നിലപാട് വെളിപ്പെടുത്തിയതിനെ തുടർന്ന് ഭീഷണി നേരിട്ടിരുന്നുവെന്ന് പ്രിയനന്ദനൻ പറഞ്ഞിരുന്നു. ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തിൽ പ്രിയാനന്ദനന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.

എന്നാൽ ശബരിമല വിഷയത്തിൽ ഇട്ട ഒരു പോസ്റ്റിൽ സഭ്യമല്ലാത്ത ഭാഷയിൽ വിമർശനം നടത്തിയതായി തിരിച്ചറിഞ്ഞു കുറച്ചു നാൾ മുൻപ് ഒരു പോസ്റ്റ് പ്രിയനന്ദനൻ പിൻവലിച്ചിരുന്നു. ഈ വിഷയത്തിൽ മാപ്പ് പറയില്ലെന്ന് പറയുകയും ചെയ്തിരുന്നു.

അതേ സമയം പ്രിയനന്ദന് എതിരെയുള്ള ആക്രമണത്തിൽ പ്രതികരണവുമായി പലരും രംഗത്തെത്തി.സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ചവർക്ക് താക്കീതുമായി നടൻ ഇർഷാദ് അലി. ദേഹത്ത് തൊട്ടുള്ള കളി വേണ്ട. അതാരായാലും എന്നാണ് ഇർഷാദ് തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്. പ്രിയനന്ദനനൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.പ്രിയ നന്ദനനുമായി അടുത്ത സൗഹൃദം പുലർത്തുന്ന ആളാണ് ഇർഷാദ് അലി. പ്രിയനന്ദനൻ സംവിധാനം ചെയ്ത നെയ്ത്തുകാരൻ, സൂഫി പറഞ്ഞ കഥ എന്നീ ചിത്രങ്ങളിൽ ഇർഷാദ് അലി അഭിനയിച്ചിട്ടുണ്ട്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണിതെന്നും സർക്കാർ ഇത് ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English