യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും നോവൽ എന്ന സാഹിത്യ രൂപത്തെ ഉടച്ചുവാർക്കുന്ന കൃതികൾ കഴിഞ്ഞ കുറെ വർഷങ്ങളായി പുറത്തു വരുന്നുണ്ട്. ക്രഫ്റ്റിലും അവതരണത്തിലും മലയാള നോവലുകൾ പതിവ് പല്ലവി പാടുന്നതിനിടയിലേക്കാണ് ഡിൽഡോ കടന്നു വരുന്നത്.
നോവലിലും കഥയിലും ഒരേപോലെ വായനക്കരുള്ള വി എം ദേവദാസിന്റെ വളരെ വ്യത്യസ്തകളുള്ള കൃതിയാണ് ഡിൽഡോ .അധോലോകകഥാ പശ്ചാത്തലവുമായി ഇറങ്ങിയ ‘പന്നിവേട്ട’ എന്ന നോവലിലൂടെ ശ്രദ്ധേയനായ ദേവദാസ് വി എമ്മിന്റെ ‘ഡിൽഡോ’ എന്ന നോവൽ സമകാലിക മലയാള നോവലിന്റെ ഒരു ദിശാ സൂചി എന്ന് വേണമെങ്കിൽ പറയാം
പരീക്ഷണതാല്പര്യവും ഉള്ളടക്കത്തിനുമേലുള്ള കയ്യടക്കവും ഡിൽഡോയെ മികച്ച കലാസൃസ്ടിയാക്കുന്നു .ഓരോ അധ്യയത്തിന് ശേഷവും ചോദ്യങ്ങൾ ചോദിക്കുന്ന പാഠപുസ്തകത്തിന്റെ മാതൃകയിലാണ് കൃതി മുന്നോട്ടു നീങ്ങുന്നത്.സമകാലിക മലയാള നോവൽ ഭൂമികയിൽ വായിച്ചിരിക്കേണ്ട നോവൽ.