വായന മാറുകയാണ്. പൊടിപിടിച്ച ലൈബ്രറികളിൽ നിന്നും കൈപ്പിടിയിലൊതുങ്ങുന്ന ചെറിയ ഉപകരണത്തിലേക്ക് അക്ഷരങ്ങളുടെ ചേക്കേറൽ അമ്പരപ്പിക്കുന്നതാണ്. മാറുന്ന സാധ്യതകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കല്ലിയൂരില്‍ ആഗ്നേയ ഡിജിറ്റല്‍ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു. പതിനായിരത്തോളം പുസ്തകങ്ങളും സര്‍വവിജ്ഞാനകോശങ്ങളും ഡിജിറ്റല്‍ ലൈബ്രറിയില്‍ ക്രമീകരിച്ചിട്ടുണ്ട്. ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളേജിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളാണ് ലൈബ്രറി തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം കോട്ടൂര്‍ ആദിവാസി മേഖലയില്‍ ലൈബ്രറി തുടങ്ങിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
Home പുഴ മാഗസിന്