ഡിജിറ്റൽ മീഡിയയുടെ കാലം എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിന്റെ കാലമാണെന്ന് പ്രമുഖ സാഹിത്യകാരനും കോളമിസ്റ്റുമായ എൻ.എസ്. മാധവൻ. കൊച്ചിയിൽ കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎം എ) സംഘടിപ്പിച്ച എം.കെ.കെ. നായർ അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയകൾ സജീവമായതോടെ ആർക്കും എഴുത്തുകാരാകാം.
ജീവിതശൈലിയും കഥ പറച്ചിലിലൂടെ ആശയങ്ങൾ കൈമാറാനുള്ള കഴിവുമാണു മനുഷ്യനെ മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് വി.എൻ. വേണുഗോപാൽ, ആർ. മനോമോഹൻ, ആർ. മാധവ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.