This post is part of the series ഡയസ്പോറ
Other posts in this series:
- ഡയസ്പോറ- നോവൽ ഭാഗം 3 (Current)
- ഡയസ്പോറ- ഭാഗം 2
- ഡയസ്പോറ- നോവൽ ഭാഗം 1
വിഭാര്യനായിരുന്ന ലിമാഡൊയുടെ മരണശേഷം റെൻ്റൊപൂർണ്ണമായും ഡോർക്കിയുടെ സംരക്ഷകനായി.
യുവാവായ റെൻ്റോയെ ഡോർക്കിയിലെ പ്രായപൂർത്തിയായ പെൺകുട്ടികൾ കൗതുകത്തോടെയും ആരാധനയോടെയും നോക്കിക്കണ്ടു.
പക്ഷെ, റെൻ്റോയ്ക്ക് ഒരു കാഴ്ച്ചയും സ്വീകാര്യമായിരുന്നില്ല.
മെർഫിൻ സ്ട്രോണയിൽ അലഞ്ഞ് തിരിഞ്ഞ് ആരെങ്കിലും നടക്കുന്നുണ്ടോ എന്നയാൾ ശ്രദ്ധിച്ചു. യുദ്ധമവസാനിച്ചതിനു ശേഷം ഡോർക്കി മുതലാളിത്ത രാജ്യങ്ങളിൽ നിന്ന് ഏറെക്കുറെ സ്വതന്ത്രമാണ് എന്നയാൾ മനസിലാക്കി.
റെൻ്റൊ ദിവസവും കുളിക്കാറില്ല. വല്ലപ്പോഴും മാത്രം.
കുതിരച്ചാണകത്തിൻ്റെ മണമേറ്റ് കിടക്കുന്ന രാത്രികളിലൊന്നിൽ കാലത്തിൻ്റെ ആത്മാക്കൾ വന്ന് ചില ഓർമ്മപ്പെടുത്തലുകൾ നടത്താറുണ്ട്…..
യഹൂദൻമാരുടെ പൂർവ്വികരായ അമോറൈറ്റുകളുടെ കാലത്ത് തുടങ്ങിയ വംശീയ വിദ്വേഷം കാരണം പല ഭാഗങ്ങളിലായി യഹൂദർ സ്വന്തം കഠിനാധ്വാനം കൊണ്ട് നിലനിൽപ്പ് ഉണ്ടാക്കുന്നതിനിടയിൽ ലോക മഹായുദ്ധങ്ങളിൽപ്പെട്ട് യഹൂദ വിരുദ്ധ കലാപങ്ങളിൽ ഇരകളാവേണ്ടീ വന്നു.
അതിലൊരാളാണ് റെൻ്റൊയും!
സോയ എന്ന 18 വയസുള്ള പെൺകുട്ടി ,അറബ് – പാലസ്തീൻ മത വംശഹത്യയുടെ പേരിൽ ബലിയാടായത് പാലസ്തീൻ ഇന്നും ഓർക്കുന്നുണ്ടാവും.
രണ്ടാം ലോകമഹായുദ്ധസമയത്ത് പാലസ്തീനിൽ നിന്ന് മുൻപ് പലായനം ചെയ്തു പോയ യഹൂദൻമാർ ഒരോരുത്തരായി സ്വന്തം രാജ്യത്തേക്ക് തിരിച്ചു വന്നു കൊണ്ടിരുന്നു.
ബുദ്ധിയിലും ശക്തിയിലും മറ്റ് ലോകജനതയേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന യഹൂദൻമാരുടെ വരവ് അറബ് സാമ്രാജ്യത്തിന് ഒരു വെല്ലുവിളിയാകുമോന്നവർ ഭയന്നു.
ഫാസിസ്റ്റുകളുടെ കൂട്ടുപിടിച്ച് യഹൂദൻമാരെന്നു സംശയിക്കുന്ന ഓരോരുത്തരേയും വധിയ്ക്കുകയോ നാടുകടത്തുകയൊ ചെയ്തു.
ഇഛാ ബലവും ധൈര്യവും പ്രകടിപ്പിച്ച സോയയെ വീണ്ടും വീണ്ടും ചോദ്യം ചെയ്തെങ്കിലും താനാരാണെന്നോ തൻ്റെ ബന്ധുക്കളാരാണെന്നൊ അവൾ പറഞില്ല. പിന്നീട് അവളെ നഗ്നപാദയായി കഴുമരച്ചോട്ടിലേയ്ക്ക് നടത്തിയപ്പോഴും അവൾ ഒരക്ഷരം ഉരിയാടിയില്ല.
സോയയുടെ മരണം യഹൂദർക്ക് ഒരു പ്രചോദനമായി.
നാടുകടത്തപ്പെട്ട യഹൂദൻമാർ ഫാസിസ്റ്റുകളുടേയും അറബ് സാമ്രാജ്യത്തിൻ്റെയും കൊടും ക്രൂരതയ്ക്ക് വിധേയരായിക്കൊണ്ടിരുന്നു. കഷ്ടിച്ച് ശ്വാസമെടുക്കാൻ മാത്രം സാധിക്കുന്ന പട്ടാളവണ്ടികൾ യഹൂദൻമാരെന്നു സംശയിക്കുന്ന ആളുകളെ കുത്തിനിറച്ച് ലക്ഷ്യസ്ഥാനമൊന്നുമില്ലാതെ കുതിച്ചു പാഞ്ഞു.ആഹാരവും വെള്ളവുമില്ലാതെ, പ്രാഥമിക കൃത്യങ്ങൾ പോലും നിർവ്വഹിക്കാനാവാതെ കഠിന വേദന അനുഭവിച്ചു.
ഒടുവിൽ പായ് വഞ്ചിയിൽ കയറ്റിയും കാൽനടയാത്ര ചെയ്തും അവരെ പട്ടാളക്കാർ ലോകത്തിൻ്റെ പരിചിതമല്ലാത്ത ഏതൊക്കെയൊ മൂലകളിൽ ഉപേക്ഷിച്ചു…
(തുടരും..)
Click this button or press Ctrl+G to toggle between Malayalam and English