ഡയസ്പോറ- നോവൽ ഭാഗം 1

This post is part of the series ഡയസ്പോറ

Other posts in this series:

  1. ഡയസ്പോറ- നോവൽ ഭാഗം 3
  2. ഡയസ്പോറ- ഭാഗം 2
  3. ഡയസ്പോറ- നോവൽ ഭാഗം 1 (Current)

 

 

ഫിൻസെൻഡോർക്കി ലോകത്തിലെ തന്നെ അറിയപ്പെടാത്ത ഒരു ഉപദ്വീപാണ്. സാൻമാരിനൊ പോലെ ജനസംഖ്യ കുറഞ്ഞ സ്ഥലങ്ങളിൽ ഒന്ന്. വളരെ ചുരുക്കം ഗവേഷകർക്കും സഞ്ചാരികൾക്കും മാത്രം അറിയാവുന്ന ഒരു പ്രദേശം. ഗോത്രങ്ങൾക്ക് പരിണാമം വന്നിട്ടില്ലാത്ത ഒരു ജനത ഇവിടെ തദ്ദേശീയരായിട്ടുണ്ട്. എങ്കിലും, ലോകത്തിന് മുമ്പിൽ വിചിത്രമായൊരു സ്ഥാനം പോലും ഇവർക്കില്ല.

ഡോർക്കിക്കാർക്ക് റെൻ്റൊഫിൻലെസ്സ് ഒരു വിചിത്രമനുഷ്യനാണ്. രഹസ്യങ്ങളുടെ ഒരാവരണം അയാളുടെ വീട് സൂക്ഷിയ്ക്കുന്നുണ്ടെന്ന് തോന്നും. കുതിരച്ചാണകത്തിൻ്റെ മണമാണ് റെൻ്റോയ്ക്ക്. ഇയാൾക്ക് സ്വന്തമായി ഇരുപതോളം കുതിരകൾ ഉണ്ട്. ഇത്രയും കുതിരകൾ ഉള്ള ആളുകൾഫിൻ സെൻഡോർക്കിയിൽ സമ്പന്നനായാണ് അറിയപ്പെടാറുള്ളത്. എന്നാൽ പിഞ്ഞിക്കീറിയ കമ്പിളിക്കോട്ടും നിറം മങ്ങിയ കാൽശരായിയും ധരിച്ച ഈ യുവാവ് ഡോർക്കിയിൽ ഏറ്റവും ദരിദ്രനെപ്പോലെയാണ് ജീവിച്ചത്.

ഡോർക്കിയുടെ പേടിസ്വപ്നമായ ‘മിക്കാനൊ ‘നദിയുടെ തണുപ്പിലൂടെ മിക്ക ദിവസങ്ങളിലും അയാൾ തൻ്റെ ചങ്ങാടം തുഴഞ്ഞ് പോവും… ഡോർക്കിയിൽ ലഭ്യമല്ലാത്ത കുതിരകൾക്കുള്ള ഔഷധങ്ങളുമായി തിരിച്ചെത്തും… അപരിഷ്കൃതരായ ഡോർക്കിയിലെ ജനങ്ങൾക്ക് അതൊരു അത്ഭുദമായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് മുതലാളിത്ത രാജ്യങ്ങൾ യുദ്ധത്തടവുകാരെ സൂക്ഷിച്ചിരുന്നത് ഡോർക്കിയിലായിരുന്നു …

ഡോർക്കിയുടെ ഉളളകങ്ങളിൽ, ചെന്നെത്തിപ്പെടാൻ കഴിയാത്ത മലഞ്ചെരിവുകളിൽ .. ഇരുൾ മൂടിക്കിടക്കുന്നവനാന്തരങ്ങളിലൊക്കെ ഒരു താൽക്കാലിക കാരാഗ്രഹത്തിൻ്റെ മറവിൽ നിരപരാധികളായ ആളുകൾ വെള്ളവും ആഹാരവും ലഭിയ്ക്കാതെ പൂട്ടിയിട്ട ചങ്ങലയിൽ കഴിഞ്ഞു.
ആഴ്ച്ചയിലൊരിക്കൽ മാത്രം ഇവർക്ക് ആഹാരവും വെള്ളവും നൽകുന്ന നരാധമൻമാരുടെ വൃത്തികെട്ട കാഴ്ച്ചപ്പാട്, അത്യാർത്തി പൂണ്ട ജനങ്ങൾ പരസ്പരം ആഹാരത്തിനു വേണ്ടി കലഹിച്ചും വിശന്നൊടുവിൽ പട്ടിണിക്കോലമായി മരിച്ചു തീരുമെന്നും അവശേഷിക്കുന്നവർ അവരുടെ മൃതശരീരം ഭക്ഷിക്കുമെന്നുമായിരുന്നു.

ഇങ്ങനെ മൃതശരീരം ഭക്ഷിച്ച് ഉയിർത്തെഴുന്നേറ്റവർ ചങ്ങല വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ് ഡോർക്കിയുടെ അനന്തതയിലേയ്ക്ക് നടന്നു മറഞ്ഞു …
നദി കടന്നാൽ തൻ്റെ രാജ്യമാണെന്ന ആകാംക്ഷയിൽ ഭ്രാന്തമായ ആവേശത്തോടെ മിക്കാനൊനീന്തിക്കടക്കാൻ ശ്രമിച്ചവർ കുറെപ്പേർ… അവരൊക്കെമിക്കാനൊയുടെ ദുരൂഹതയിലേയ്ക്ക് വലിച്ചെറിയപ്പെട്ടു!

എന്നാൽ മെർഫിൻ സ്ട്രോണ എന്ന ഭീമൻ മലഞ്ചെരിവിനേയും മിക്കാനൊവിനെയും സാക്ഷിയാക്കി ഇപ്പോഴും ഒരാൾഡോർക്കിയിൽ ജീവിച്ചിരിക്കുന്നുണ്ട്…
റെൻ്റൊഫിൻലെസ്സ്!
ഡോർക്കിക്കാരിൽ വിരളം പേർക്ക് അറിയാവുന്ന റെൻ്റോയുടെ കഥ തുടങ്ങുന്നത് യഹൂദപലായനത്തിൽ നിന്നുമാണ്. അതായത് ഡയസ് പോറ….
റെൻ്റൊ ഒരു ഡയസ് പോറയായിരുന്നു…!!

(തുടരും…)

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപാഠം ഒന്ന്
Next articleഡയസ്പോറ- ഭാഗം 2
സ്വദേശം പാലക്കാട്.കോളേജ് അധ്യാപികയാണ്. ഭർത്താവ് രജിത്. പോലീസ് ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്നു.രണ്ട് കുട്ടികൾ.ലിറ്റിൽ മാഗസിനുകളിലൂടെയാണ് എഴുത്ത് ആരംഭിക്കുന്നത്.നിരവധി മാസികകളിൽ കഥ, കവിത ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഓൺ ലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുതി വരുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English