പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡയലോഗ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2022 ഏപ്രിൽ 1, 2, 3, 4, 5 തീയ്യതികളിൽ ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടി പ്പിക്കുകയാണ്. ഒറ്റപ്പാലം ലക്ഷ്മി പിക്ചർ പാലസിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കേരള ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ (കേരളം) എന്നിവയുടെ സഹകരണത്തോടെയാണ്
ചലച്ചിത്രോത്സവം നടക്കുന്നത്.
കലാമൂല്യമുള്ള നാല്പതോളം ചലച്ചിത്രങ്ങളുടെ പ്രദർശനം , സംവിധായകരുമായി മുഖാമുഖം, ഓപ്പൺ ഡയലോഗ് , സഞ്ചരിക്കുന്ന സിനിമാ വണ്ടി,ഫോട്ടോ എക്സിബിഷൻ, പുസ്തകോത്സവം, കൾച്ചറൽ നൈറ്റ് , സംവാദങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചലച്ചിത്രോത്സവ ദിനങ്ങളിലും അതിന് മുന്നോടിയായും നടക്കുന്നു. രാജ്യാന്തര പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകർ വിവിധ സെഷനുകളിലായി പങ്കെടുക്കും.
Click this button or press Ctrl+G to toggle between Malayalam and English