ആരോരുമില്ലാത്ത നേരത്ത്
ആശയറ്റ സമയത്തു
ആഴ കടലിന് തീരത്ത്
അസുര വിത്ത് ഉറങ്ങുന്നു.
വലത്തു ഭാഗത്തു കടലാണെങ്കിൽ
ഇടത്തു ഭാഗത്തു ഇരുകാലി മൃഗങ്ങൾ
ഇരുവശത്തും ഇരുളാണെങ്കിൽ
പകലിനായി ഞാൻ വിതുമ്പുന്നു..
ഭിക്ഷ യാചിക്കാൻ തെരുവ് കളില്ല
ഭിക്ഷാടനം പാടില്ല
ഭക്ഷിക്കാനായ് ഒന്നുമില്ല ഭക്ഷണത്തിനു
ഒന്നുമില്ല
പക്ഷാഘാതം പിടിച്ചിട്ടില്ല
പട്ടിണി കിടന്നു മരിച്ചിട്ടില്ല…
നൊമ്പരങ്ങൾ മറന്നിരുനെങ്കിൽ
ഒന്നുറങ്ങുവാൻ കഴിഞ്ഞിരുന്നെങ്കിൽ
കണ്ണ് പോളകൾ അടഞ്ഞിരുന്നെകിൽ
കണ്ണു നീരൊക്കെ മാഞ്ഞിരുന്നെങ്കിൽ
കാലത്തെനിക്കുമ്പോൾ സൂര്യന്റെ രശ്മികൾ
പുതു പ്രതീക്ഷ നല്കിയിരുന്നെങ്കിൽ
ഒന്നെന്നിറ്റ് പ്രാത്ഥിച്ചിരുന്നെകിൽ
എല്ലാം ഏകുമോ
ഈശ്വരാ നീ എനിക്കായ്…….