ന്യൂജേഴ്‌സി: ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണിലെ അറിയപ്പെടുന്ന കലാകാരനും സാംമൂഹിക പ്രവര്‍ത്തകനുമായ ദേവസി പാലാട്ടി 2020- 2022 ഭരണസമിതിയിലേക്ക് അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു.“ “ഫൊക്കാനയുടെ ന്യൂജേഴ്‌സി മേഖലയിലെ അറിയപ്പെടുന്ന കലാകാരനും സാംമൂഹിക പ്രവര്‍ത്തകനുമായ ദേവസ്സി പാലാട്ടി മേഖലയിലെ എല്ലാ സംഘടനകളുടെയും പൂര്‍ണ പുന്തുണയോടെയാണ് ലീലാ മാരേട്ട് ടീമില്‍ മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ 37 വര്‍ഷമായി വിവിധ മേഖലകളില്‍ ഫൊക്കാനയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ നേതാവ് െ്രെടസ്‌റ്റേറ്റ് മലയാളികളുടെ ഇടയില്‍ ഏറെ അറിയപ്പെടുന്ന സംഘടനാ പ്രവര്‍ത്തകനും കലാകാരനുമാണ്.
എറണാകുളം ജില്ലയില്‍ മഞ്ഞപ്ര എന്ന ഗ്രാമത്തില്‍ ജനിച്ച ദേവസ്സി പാലാട്ടി കലാലയ പഠന കാലത്തു തന്നെ പൊതു പ്രവര്‍ത്തനം ആരംഭിക്കുകയും 1983 ല്‍ അമേരിക്കയില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് സെന്റ് തോമസ് എന്ന കൂട്ടായ്മ സ്ഥാപിച്ചു മലയാളം കുര്‍ബാന ആരംഭിക്കു കയും, നോര്‍ത്ത് ജേര്‍സ്സിയിലെ ആദ്യത്തെയും വലുതുമായ കേരള കള്‍ച്രല്‍ ഫൊറത്തിന്റെ പ്രസിഡന്‍ഡായി രണ്ടു പ്രാവശ്യം പ്രവര്‍ത്തിചു അതിനു ശേഷം സെന്റു ജൊര്‍ജ്ജു സീറൊ മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായി. ഫൊകാനായുടെ റീജിയണല്‍ വയ്‌സ് പ്രസിഡന്റായും നാഷ്ണല്‍ കമ്മിറ്റി മെംബറായും പ്രവര്‍ത്തിക്കുവാനും അവസരം ലെഭിചു അമേരിക്കയില്‍ ഉടനീളം പ്രൊഫഷ്ണല്‍ നാടകങ്ങള്‍ അവതരിപ്പിചും ഫയിനാട്‌സ് മലയാളം,മനീഷി എന്നീ കലാ സാംസ്കാരിക സഘടകളില്‍ പ്രവര്‍ത്തിച് ഏറ്റവും നല്ല നടനും,സംവിധായകനും ഉള്ള അവാര്‍ടുകളും കരസ്തമാക്കി.ന്യുയൊര്‍ക്കില്‍ എം.ടി.എയില്‍ ജൊലിചെയ്യുന്ന ദേവസ്സി പലാട്ടി ന്യുജെര്‍സ്സിയില്‍ താമസിക്കുന്നു.
ദേവസ്സി പാലാട്ടി ഒരു മികച്ച സംഘാടകനും ട്രൈസ്‌റ്റേറ്റ് മലയാളികളൂടെ കണ്ണിലുണ്ണിയുമാണ്. ദേവസ്സിയെ പോലുള്ള നേതാവിന്റെ സ്ഥാനാര്‍ത്ഥിത്യം ഫൊക്കാനയ്ക്ക് പുതിയനിശാ ബോധവും ഉണര്‍വ്വും നല്‍കുമെന്നു് പ്രസിഡന്‍ഡ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. ട്രൈസ്‌റ്റേറ്റ് മലയാളി സമൂഹത്തില്‍ കലാസാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച ദേവസ്സി പാലാട്ടിയുടെ മത്സര തീരുമാനം ഫൊക്കാനയുടെ അഖണ്ഡതയക്കും വളര്‍ച്ചയ്ക്കും പ്രചോദനമാകുമെന്ന് സെക്രട്ടറി സ്ഥാനാര്‍ത്ഥി അലക്‌സ് തോമസ്സ് അഭിപ്രായപ്പെട്ടു.
തന്റേതായ വ്യക്തിത്വം സൂക്ഷിക്കുകയും ഫൊക്കാനയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തികുകയും ഫൊക്കാനയില്‍ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുവാനും, സമഗ്രമായ ഒരു മാറ്റം വരുത്തുവാനും, നിലവില്‍ ഫൊക്കാനയെ തളര്‍ത്തുന്ന കോക്കസ് സംവിധാനം ഇല്ലായ്മ ചെയ്യുവാനും ഫൊക്കാനയിലെ ഏല്ലാവര്‍ക്കും തുല്യത ഉണ്ടാകുന്നതിന് വേണ്ടിയും , ദേവസ്സി പാലാട്ടിക്ക് വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട്, അലക്‌സ് തോമസ് (സെക്രട്ടറി), സുധാ കര്‍ത്ത (എക്‌സി വൈസ് പ്രസിഡന്‍ഡ്)ഫിലാഡല്‍ഫിയ: .ഡോ. സുജാ ജോസ് ന്യൂജേഴ്‌സി (വൈസ് പ്രസിഡന്റ്), ബിജു തൂമ്പില്‍ ജോയിന്റ് സെക്രട്ടറി, പ്രസാദ് ജോണ്‍ ഫ്‌ളോറിഡ (അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി), വില്‍സണ്‍ ബാബു കുട്ടി അഡീഷണല്‍ അസ്സോസിയേറ്റ് ജോയിന്റ് ട്രഷറര്‍, ഷീലാ ജോസഫ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ ഏബ്രഹാം ഈപ്പന്‍ (ഹൂസ്റ്റണ്‍), ബോര്‍ഡ് ഓഫ് ട്രസ്റ്റി സണ്ണി ജോസഫ് (കാനഡ), റീജണല്‍ പ്രസിഡന്റ് റജി കുര്യന്‍ (ഹൂസ്റ്റണ്‍), അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജേക്കബ് കല്ലുപുരയ്ക്കല്‍ (ബോസ്റ്റണ്‍), ഷാജു സാം (ന്യൂയോര്‍ക്ക്), ജോജി കടവില്‍ (ഫിലാഡല്‍ഫിയ), മത്തായി മാത്തുള കാനഡ റീജണല്‍ വൈസ് പ്രസിഡന്‍ഡ് , കമ്മറ്റി മെമ്പര്‍മാരായ അപ്പുക്കുട്ടന്‍ പിള്ള, അലക്‌സ് എബ്രാഹം, ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) യൂത്ത് മെമ്പര്‍ ഗണേഷ് ഭട്ട് (വാഷിംഗ്ടണ്‍) സ്‌റ്റെഫി നി ഓലിക്കല്‍ ഫ്രിലാഡല്‍ഫിയ ) ആല്‍ബിന്‍ കണ്ണാടന്‍ സച്ചിന്‍ വിജയന്‍ (ഫിലാഡല്‍ഫിയ), ആന്‍ഡ്രൂസ് കുന്നുപറമ്പില്‍ (ഓഡിറ്റര്‍) എന്നിവര്‍ അഭിപ്രായപ്പെട്ടു.