ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവര്‍ഷാഘോഷങ്ങളുടെ സമാപനംജൂലൈ 17 നു നടത്തി . വൈകുന്നേരം 7 മണിക്ക് ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ പത്തു വര്‍ഷം ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ഇടവക ജനത്തോട് ചേര്‍ന്ന് കൃതജ്ഞത ബലി അര്‍പ്പിച്ചു .തുടര്‍ന്നുസമാപന സമ്മേളനത്തില്‍ ക്നാനായ റീജിയന്‍ വികാരി ജനറാള്‍ റെവ. ഫാ .തോമസ് മുളവനാല്‍ .ഡിട്രോയിറ്റ്ക്‌നാനായ മിഷ്യന്റെ പ്രഥമ ഡയറക്ടര്‍ റെവ .ഫാ .എബ്രഹാം മുത്തോലത്ത് ,മുന്‍ ഇടവക വികാരിമാരായ റെവ.ഫാ .മാത്യൂ മേലേടത്തു ,റെവ .ഫാ .ഫിലിപ്പ് രാമച്ചനാട്ട് ,റെവ .ഫാ .ബോബന്‍ വട്ടംപുറത്ത് എന്നിവരുടെആശംസകള്‍ വായിച്ചു . നാളിതുവരെ സ്തുത്യര്‍ഹമായ സേവനവും നേത്രത്വവും നല്‍കിയ മുന്‍കൈക്കാരന്മാരായ ജെയിംസ് തോട്ടം ,ബിജു കല്ലേലിമണ്ണില്‍ ,ജോ മൂലക്കാട്ട് ,രാജു തൈമാലില്‍ ,ജോയിവെട്ടിക്കാട്ട് ,ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ ,തോമസ് ഇലക്കാട്ട് (നിലവിലെ ) ,സനീഷ് വലിയപറമ്പില്‍ (നിലവിലെ)(സന്നിഹിതരായിരുന്നവരെ )അനുമോദിക്കുകയും .പരേതനായ ജോമോന്‍ മാന്തുരുത്തില്‍ ,റെജി കൂട്ടോത്തറജോസ് ചാഴികാട്ടു (സന്നിഹിതരാകുവാന്‍ സാധിക്കാതെപോയ )എന്നിവരെ അനുസ്മരിക്കുകയും ചെയ്തു .
ഡി ആര്‍ ഇ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ബീനാ ചക്കുങ്കല്‍ ,ബിജോയ്സ് കവണാന്‍ ,ബിജുതേക്കിലക്കാട്ടില്‍ ,ഇടവക സെക്രട്ടറിമാരായി സേവനം അനുഷ്ഠിച്ചിട്ടുള്ള ബിബി തെക്കനാട്ട് ,ബിജോയ്സ്കവണാന്‍ ,ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ ,മാക്‌സിന്‍ ഇടത്തിപ്പറമ്പില്‍ (നിലവിലെ ) എന്നിവരെ അനുമോദിച്ചു
ഇടവക ട്രെഷറര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള സാജു ചെരുവില്‍ ,റെനി പഴയിടത്തു ,മനു കുഴിപറമ്പില്‍(നിലവിലെ ) എന്നിവരെ (സന്നിഹിതരാകുവാന്‍ സാധിക്കാതെപോയ ) അനുസ്മരിച്ചു.
സെന്റ് മേരീസ് കൊയറിനു നേത്രത്വം നല്‍കിയ മാക്‌സിന്‍ ഇടത്തിപ്പറമ്പില്‍ ,ജസ്റ്റിന്‍ അച്ചിറതലയ്ക്കല്‍ ,ജെയ്‌നഇലക്കാട്ട് (നിലവിലെ )എന്നിവരെ അനുമോദിച്ചു
അള്‍ത്താര ശുശ്രൂഷകള്‍ക്ക് നേത്രത്വം നല്‍കുന്ന ബിബി തെക്കനാട്ട് ,ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതില്‍എന്നിവരെ അനുമോദിച്ചു.
ഡിട്രോയിറ്റ് ക്‌നാനായ മിഷ്യനു വേണ്ടി ഒരു ദൈവാലയം വാങ്ങുവാന്‍ അന്വേഷണം ആരംഭിച്ചപ്പോള്‍സ്തുത്യര്‍ഹമായ നേതൃത്വം നല്‍കിയ ബേബി ചക്കുങ്കലിനെ അനുമോദിച്ചു
ക്‌നാനായ റീജിയന്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഒലീവിയ താന്നിച്ചുവട്ടില്‍ ,പുരാതനപാട്ടു മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ സെറീന കണ്ണച്ചാന്‍പറമ്പില്‍ ,മൂന്നാം സമ്മാനം നേടിയ ഹെലന്‍മംഗലത്തേട്ടു എന്നിവര്‍ക്ക് ഇടവകയുടെ സമ്മാനം നല്‍കി അനുമോദിച്ചു. സൗമി അച്ചിറത്തലെയ്ക്കല്‍ സമ്മേളനത്തിന്റെ എം സി ആയിരുന്നു
വികാരിയച്ചനോടൊപ്പം കൈക്കാരന്‍മാരും (തോമസ് ഇലക്കാട്ട് ,സനീഷ് വലിയപറമ്പില്‍ )പാരീഷ് കൗണ്‍സില്‍അംഗങ്ങളും (തോമസ് ഇലക്കാട്ട് ,സനീഷ് വലിയപറമ്പില്‍ ,മാക്‌സിന്‍ ഇടത്തിപ്പറമ്പില്‍ ,മാത്യുസ് ചെരുവില്‍,സോണി പുത്തന്‍പറമ്പില്‍ ,ജോ മൂലക്കാട്ട് ,ബോണി മഴുപ്പില്‍ ,ജോസിനി എരുമത്തറ ,സൗമിഅച്ചിറത്തലെയ്ക്കല്‍ ,അനു മൂലക്കാട്ട് ) പരിപാടികള്‍ക്ക് നേത്രത്വം നല്‍കി .