ഒക്കല്‍ പഞ്ചായത്തിലാണ് ജോസഫിന്റെ വീട്. അയാള്‍ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുനത് . ഭാര്യ അംഗന്‍ വാടിയില്‍ ആയയായി ജോലി ചെയ്യുന്നു. അവരുടെ ഏകമകന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളീല്‍ നാലാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥി. രാവിലെ എല്ലാവര്‍ക്കും തിരക്കാണ് . ജോലിക്കു പോകണം മകന് ക്ലാസില്‍ പോകണം.
ഒരു ദിവസം രാവിലെ ജോസഫും മകനും ചായകുടിക്കാനിരുന്നു. മകന്റെ കൈ തട്ടി ചായ മറിഞ്ഞ് ജോസഫിന്റെ ഷര്‍ട്ടില്‍ വീണു. അയാള്‍ മകനെ വഴക്കു പറഞ്ഞ് ഒരടി കൊടുത്തു. മകന്‍ കരഞ്ഞ് ചായ കുടിക്കാതെ എഴുന്നേറ്റു പോയി.
ജോസഫ് ഷര്‍ട്ട് മാറാന്‍ എഴുന്നേറ്റു പോയി. തേച്ച ഷര്‍ട്ട് എവിടെ എന്നു ഭാര്യയോടു ചോദിച്ചു . ഷര്‍ട്ട് തേച്ചിട്ടില്ല എന്നു ഭാര്യ പറഞ്ഞു .
ഭാര്യയെ വഴക്കു പറഞ്ഞുകൊണ്ട് ഷര്‍ട്ട് തേച്ച് ഇട്ടുകൊണ്ട് ചായ ക്കുടിക്കാന്‍ ചെന്നു . മകന്‍ ചയ കുടിക്കാതെ കരഞ്ഞിരിക്കുന്നതു കണ്ടു അവനെ പറഞ്ഞു സമാധാനിപ്പിച്ച് ചായ കുടിപ്പിച്ച് അയാളും ചായ കുടിച്ച് എഴുന്നേറ്റു. അപ്പോഴേക്ക് സമയം വളരെ വൈകി.
മകനെ സ്കൂള്‍ ബസില്‍ ആക്കാന്‍ ചെന്നു . ബസ് വിട്ടു പോയിരുന്നു അയാള്‍ മകനെ ലയിന്‍ ബസില്‍ കയറ്റി സ്കൂളിലാക്കിയിട്ട് ജോലിസ്ഥലത്തേക്കു പോയി.
അവിടെ ചെന്നപ്പോള്‍ സമയം വൈകി മാനേജര്‍ വഴക്കു പറഞ്ഞു.
രാവിലെ കുട്ടിയെ വഴക്കു പറഞ്ഞ് തല്ലിയതാണ് ഇതിനെല്ലാം കാരണം. ചായ ഷര്‍ട്ടില്‍ വീണപ്പോള്‍ ഇങ്ങനെ പറ്റാതെ മേലില്‍ സൂക്ഷിക്കണം എന്നു പറഞ്ഞ് കുട്ടിയെ മനസിലാക്കിക്കൊടുക്കുക യാണ് വേണ്ടിയിരുന്നത്.
കോപം നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പല അനര്‍ത്ഥങ്ങള്‍ക്കും ഇടവരുത്തും. ക്ഷമയാണ് ജീവിതവിജയത്തിന് ആവശ്യം.