കവിതയിൽ ആരവങ്ങളില്ലാതെ പണിയെടുക്കുന്ന ഒരു കവിയുടെ രചനകൾ.കവിയായും ,വിവർത്തകനായും കാലങ്ങളായി കാവ്യ ദേവതയെ ആരാധിക്കുന്ന ഒരുപാസകൻ. ശാപങ്ങളെ ദൈവാനുഗ്രങ്ങളാക്കി മാറ്റുന്ന ചെറിയവന്റെ എളിയഅടയാളങ്ങളാണ് ദേശമംഗലം രാമകൃഷ്ണന്റെ കവിതകള്‍ . ശ്രദ്ധേയകവിതകള്‍ . കിനാവുകളുടെയും ക്ഷതങ്ങളുടെയും വാങ്മയലോകം.ദേശത്തെയും ,നാടോടി വാങ്മയങ്ങളെയും അടയാളപ്പെടുത്താൻ വെമ്പുന്ന രചന രീതി.
കഴിഞ്ഞ കാലത്തിന്റെ മധുരവും ,ഉപ്പും വരും കാലത്തിന്റെ ആസുരതയും പ്രമേയമാകുന്ന രചനകൾ.
പ്രസാധകർ മാതൃഭൂമി
വില 110 രൂപ