ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു എം മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’ മികച്ച നോവലായി തിരഞ്ഞെടുത്തു മറ്റു വിഭാഗങ്ങളിൽ അയ്മനം ജോൺ ,കെ വി രാമകൃഷ്ണൻ ,ഡോ ടി ആർ രാഘവൻ എന്നിവർ അവാർഡിനർഹരായി
‘അയ്മനം ജോണിന്റെ കഥകൾ’ മികച്ച കഥാസമാഹാരമായും കെ വി രാമകൃഷ്ണന്റെ ‘കാലസാക്ഷികൾ’ മികച്ചകവിത സമാഹാരമായും തിരഞ്ഞെടുത്തു .ഇതര സാഹിത്യ മേഖലയിൽ നിന്ന് ടി ആർ രാഘവന്റെ ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം അവാർഡിന് അർഹമായി.
ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഫലകവുമാണ് ഓരോ വിഭാഗത്തിനും ലഭിക്കുക. ദേശാഭിമാനി പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി തൃശൂരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് അവാർഡുകൾ നൽകും.