ദേശാഭിമാനി പുരസ്‌കാരം യേശുദാസിന്‌

 

 

മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌. സംഗീതത്തിന് യേശുദാസ് നൽകിയ വിലമതിക്കാനാകാത്ത സംഭാവന കണക്കിലെടുത്താണ്‌ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തതെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും ചീഫ്‌ എഡിറ്റർ പി രാജീവും അറിയിച്ചു. രണ്ട്‌ ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

സാമൂഹ്യ– സാംസ്‌കാരിക- സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനയ്‌ക്കാണ്‌ ദേശാഭിമാനി പുരസ്‌കാരം നൽകുന്നത്‌. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്കായിരുന്നു ആദ്യപുരസ്‌കാരം. കഴിഞ്ഞ തവണ ടി പത്മനാഭനും അർഹനായി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here