2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുങ്കരയുടെ ‘ഞാനും ബുദ്ധനും‘ ലഭിച്ചു. പി രാമന്‍ എഴുതിയ ‘രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്’ എന്ന കൃതിയ്ക്ക് മികച്ച കവിതയ്ക്കുള്ള അവാര്‍ഡും അംബികാ സുതന്‍ മാങ്ങാട് എഴുതിയ ‘എന്റെ പ്രിയപ്പെട്ട കഥകള്‍‘ക്ക് ചെറുകഥാ സമാഹാരത്തിനുള്ള അവാര്‍ഡും ലഭിച്ചു.കെ പി രാമനുണ്ണി, വി ആര്‍ സുധീഷ്, പി കെ ഹരികുമാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ചെറുകഥാ അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഡോ. കെ പി മോഹനന്‍, പി പി രാമചന്ദ്രന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റി കവിതാ അവാര്‍ഡും യു കെ കുമാരന്‍, എന്‍ ശശിധരന്‍, സി പി അബൂബക്കര്‍ എന്നിവടങ്ങുന്ന ജഡ്ജിങ് കമ്മിറ്റി നോവല്‍ അവാര്‍ഡും നിര്‍ണ്ണയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.2017ൽ പ്രസിദ്ധീകരിച്ച കൃതികളിൽ അവാർഡിന‌് അയച്ച‌് കിട്ടിയതിൽ നിന്നുമാണ‌് മികച്ചവ തെരഞ്ഞെടുത്തത‌്.
Home പുഴ മാഗസിന്