സാമൂഹ്യ-സാംസ്കാരിക-സാഹിത്യമേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള രണ്ടാമത് ദേശാഭിമാനി പുരസ്കാരം ടി പത്മനാഭന്. ചെറുകഥാസാഹിത്യത്തിനും മലയാള ഭാഷയ്ക്കും അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മാര്‍ച്ച് ആദ്യവാരം കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് ദേശാഭിമാനി സാഹിത്യ പുരസ്കാരം ഏര്‍പ്പെടുത്തിയത്. എം ടി വാസുദേവന്‍ നായര്‍ക്കായിരുന്നു ആദ്യ പുരസ്കാരം.പുരസ്കാര സമര്‍പ്പണത്തോടനുബന്ധിച്ച് കണ്ണൂരില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ടി പത്മനാഭന്‍ സാഹിത്യോത്സവം സംഘടിപ്പിക്കാനും തീരുമാനമായി.
Home പുഴ മാഗസിന്