ചേരുവകൾ –
കദളിപ്പഴം : 20 എണ്ണം
അരിനുറുക്ക് :250 ഗ്രാം
പാല്‍ : മൂന്ന് ലിറ്റര്‍
പഞ്ചസാര : ഒരു കിലോ
കശുവണ്ടി : 100 ഗ്രാം
കുങ്കുമപ്പൂവ് : ഒരു നുള്ള്
നെയ്യ് 200 ഗ്രാം
തയ്യാറാക്കുന്ന വിധം –
പാല്‍ തിളപ്പിക്കുക. ചെറിയ ചുവപ്പുനിറമാകുമ്പോള്‍ കുങ്കുമപ്പൂവും ഏലക്കായും പൊടിച്ചുചേര്‍ക്കുക. കുറച്ച് കഴിഞ്ഞ് അരി കഴുകിയിടുക. നിര്‍ത്താതെ ഇളക്കണം. കദളിപ്പഴം അരിഞ്ഞ് ഉടച്ച് ചേര്‍ത്ത് ഇളക്കുക. അരി നന്നായി വെന്താല്‍ പഞ്ചസാരയിട്ട് ഇളക്കി കുറുകുമ്പോള്‍ വാങ്ങുക. നെയ്യില്‍ വറുത്ത കശുവണ്ടിയും കുറച്ച് നെയ്യും പായസത്തിന് മുകളില്‍ തൂവി ഉപയോഗിക്കുക.
Click this button or press Ctrl+G to toggle between Malayalam and English