അവളുടെ ദീര്‍ഘനിശ്വാസത്തിന് നീളക്കൂടുതലും
അയാളുടെ ദീര്‍ഘനിശ്വാസത്തിന് നീളക്കുറവും
അവരുടെ ദീര്‍ഘനിശ്വാസങ്ങൾക്ക് ഏങ്കോണിപ്പുകളും ഉണ്ടായിരുന്നു
അവളുടെ ദീര്‍ഘനിശ്വാസത്തിന്റെ അറ്റത്ത്
നാല്പ്പത് വര്‍ഷങ്ങള്‍ കൃത്യമായി കണക്കു പറഞ്ഞു
അയാളുടെ ദീര്‍ഘനിശ്വാസത്തിന്റെ അറ്റത്ത്
കാലത്തിന്റെയും കൂട്ടുകാരുടെയും ചതിയുണ്ടായിരുന്നു,
അവരുടെ ദീര്‍ഘനിശ്വാസങ്ങളുടെയറ്റത്ത്
വെട്ടിയെടുത്ത ഓരോ ശിരോരൂപങ്ങളുണ്ടായിരുന്നു
ദീര്‍ഘനിശ്വാസം പിന്നെയും പിന്നെയും
ഓരോരോ കഥകള്‍ പറഞ്ഞുക്കൊണ്ടിരുന്നു
ദീര്‍ഘനിശ്വാസങ്ങള്‍ ഇപ്പോള്‍ എല്ലായിടത്തും
ഓരോ തരത്തിലുള്ള കടത്തിവിടലുകളാണ്
അവസാന ശാസത്തിന്റെ കടത്തിവിടല്‍
സമയം വരെ ദീര്‍ഘനിശ്വാസത്തിന് സമയമുണ്ട്
ഇനി ഞാന്‍ ഒരു ദീര്‍ഘനിശ്വാസം
നിങ്ങള്‍ക്കുവേണ്ടി സ്വീകരിച്ചുകൊള്ളട്ടെ