മലയാളകവിതയിൽ മുന്നും പിന്നുമില്ലാത്ത കണ്ണേറുകളാണ് ടി.പി. രാജീവിന്റെ കവിതകൾ. ഇതിൽ സൂക്ഷമനാഡികളുടെ സ്പന്ദനവും മണ്ണിന്റെയും വിണ്ണിന്റെയും നിറവും മണവും ഉണ്ട്. ഈ കാവ്യശരീരത്തിൽ മനുഷ്യനേയും പ്രകൃതിയേയും സംബന്ധിച്ചുള്ള എല്ലാ ദുരൂഹതകളും സമസ്യകളും നിറയുന്നു. ഏതു ലോകത്തും എത്ര കാലവും നിലനില്ക്കാൻ ശേഷിയുള്ള ഈ കാവ്യഭാഷ ടി.പി. രാജീവിന്റെ മാത്രം സ്വകാര്യ സ്വത്താണ്. ലോകകവിതയുടെ ഭൂപടത്തിൽ മലയാളത്തിന്റെ ഏറ്റവും അറ്റത്തെ വരികളാണ് ഈ സമാഹാരം.
1980 മുതൽ 2015 വരെയുള്ള നീണ്ട കാലയളവിൽ ടി പി രാജീവൻ എഴുതിയ കവിതകളുടെ സമാഹാരമാണ് ദീർഘകാലം.90 ലധികം കവിതകൾ ഈ പുസ്തകത്തിലുണ്ട്. രാജീവന്റെ പ്രശസ്ത കവിതകളായ കന്യാകുമാരി ,മദ്രാസ്‌മെയിൽ ഉണരൽ ,യക്ഷി ,ഭൂതം ,വിരുന്ന് ,പാട്ടുകാരൻ ,കനവ് ,പ്രമേഹം,ബലൂൺ ,ലീല
ജയ്മോഹന്റെതാണ് ആമുഖം.
പ്രസാധകർ കറന്റ് ബുക്ക്സ്
വില 240 രൂപ
Click this button or press Ctrl+G to toggle between Malayalam and English