ദീപാ നിശാന്തിന്റെ കവിതാ മോഷണവുമായി ബന്ധപ്പെട്ട് യു.ജി.സി വിശദീകരണം തേടി.കോളേജ് അദ്ധ്യാപിക കവിത മോഷ്ടിച്ചു പ്രസിദ്ധീകരിച്ച വിഷയത്തിൽ കോളേജ് തലത്തിൽ എന്ത് അന്വേഷണം നടത്തിയെന്ന് യു.ജി.സി ആവശ്യപ്പെട്ടു. ദീപ പഠിപ്പിക്കുന്ന കേരളവർമ്മ കോളേജിലെ പ്രിൻസിപ്പലിനോട് ആണ് വിശദീകരണം തേടിയത്.
എസ്. കലേഷിന്റെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചെന്ന പരാതിയിലാണ് നടപടി.കോളേജ് അദ്ധ്യാപക സംഘടനയുടെ മാഗസിനിലാണ് കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചുപോയി നി/ഞാൻ എന്ന കവിത അങ്ങനെയിരിക്കെ എന്ന പേരിൽ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്