പ്രതിഷേധം അണപൊട്ടിയതോടെ കലോത്സവത്തിൽ ദീപ നിശാന്ത് നടത്തിയ ഉപന്യാസ മത്സരത്തിലെ മൂല്യ നിർണയം റദ്ദാക്കി എന്ന വാർത്തകൾ വന്നിരുന്നു. അതേസമയം ഉപന്യാസ രചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കിയതായി അറിയില്ലെന്ന് കേരള വര്‍മ്മ കോളെജിലെ അധ്യാപികയായ ദീപ നിശാന്ത്. താനുള്‍പ്പെട്ട ജൂറിയില്‍ എല്ലാവരും ഏവരെ ഏല്‍പ്പിച്ച ജോലി ചെയ്തിട്ടാണ് മടങ്ങിയത്.
പ്രതിഷേധം കൊണ്ട് മൂല്യ നിര്‍ണയം നടത്താതെ മടങ്ങിയെങ്കില്‍ അത് അപമാനകരം ആയിരുന്നേനെ. ആരുടെ വിധി നിര്‍ണയം ആണ് റദ്ദാക്കിയതെന്ന് വാര്‍ത്തക്കുറിപ്പില്‍ പറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ദീപ വ്യക്തമാക്കി.
താന്‍ ഇപ്പോള്‍ ആക്രമിക്കപ്പെടാനുളള കാരണം കവിതയാണെന്ന് കരുതുന്നില്ലെന്നും തനിക്ക് പൊതുഇടങ്ങള്‍ നിഷേധിക്കാനുളള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ദീപാ നിശാന്ത് ഇന്നലെയും പറഞ്ഞിരുന്നു. ആലപ്പുഴയില്‍ പി. കൃഷ്ണപിളള സ്മാരക ട്രസ്റ്റിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുളള പാലിയേറ്റീവ് പ്രവര്‍ത്തക സംഗമം കാവുങ്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍