പ്രതിഷേധം അണപൊട്ടി: കലോത്സവത്തിലെ ദീപ നിശാന്തിന്റെ മൂല്യ നിർണയം അസാധുവാക്കി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിധികർത്താവായി ദീപ നിശാന്തിനെ എത്തിച്ചത് സർക്കാരിന്റെ പിഴവാണ് എന്നു കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ.

മലയാളത്തിൽ ശരിയായി എന്തെങ്കിലും ഇവർക്ക് എഴുതാൻ അറിയാമോ എന്നും കേരളവർമ്മ കോളേജിൽ ഇവർ മാത്രമാണോ അധ്യാപികയായി ഉള്ളതെന്നും രാജീവൻ ചോദിച്ചു. വളരെ മികച്ച രീതിയിൽ നടത്തിയ കലോത്സവത്തിന്റെ പേര്‌ ഇങ്ങനെ ഇല്ലാതായി എന്നും രാജീവൻ പറഞ്ഞു.

അതേ സമയം പ്രതിഷേധങ്ങൾ ഉയർന്നതോടെ ദീപാ നിശാന്തിന്റെ ഉപന്യാസ രചന മൂല്യ നിർണയം കലോത്സവ സമിതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.കഥാകൃത്തു സന്തോഷ് ഏച്ചിക്കാനം പുനർമൂല്യ നിർണയം നടത്തി എന്ന വാർത്ത പുറത്ത് വന്നിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English