ദീപാ നിശാന്തിന്റെ വിവാദമായ ‘അങ്ങനെയിരിക്കെ’ എന്ന കവിത അവർ അയച്ചതു തന്നെയെന്ന് ഓള്‍ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥിതീകരിച്ചു. ഭാരവാഹികൾ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ദീപ നിശാന്തിന്റെ പ്രതികരണത്തിൽ പലരും സംശയം പ്രകടിപ്പിച്ച സഹചര്യത്തിലാണ് ഈ വാർത്ത പുറത്ത് വരുന്നത്. ഓൺലൈൻ പോർട്ടലായ പത്രം ഓൺലൈനാണ് കവിത അയച്ചത് ദീപ തന്നെയെന്നു മാഗസിൻ അധികാരികളെ വിളിച്ചു സ്ഥിതീകരിച്ചത്.ഇക്കാര്യത്തില്‍ എ.കെ.പി.സി.റ്റി.എ.ക്കോ, ജേര്‍ണല്‍ പത്രാധിപസമിതിക്കോ യാതൊരു വീഴ്ചയും വന്നിട്ടില്ല എന്നാണ് അവരുടെ അഭിപ്രായം ഇതോടെ ദീപ നിശാന്ത് കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ്.