ചുവരിൽ വച്ചിരിക്കുന്ന മേജർ ജയശങ്കറിന്റെ ചിത്രത്തിലേക്ക് നോക്കി നിൽക്കുമ്പോൾ…ആ കണ്ണുകൾ തന്നെ തന്നെ നോക്കികൊണ്ടിരിക്കുന്നതായി സുചിത്രക്കു തോന്നി…
സുചിത്രാ ജയശങ്കർ..എന്ന താൻ,വീര മൃതു വരിച്ച മേജർ ജയശങ്കറിന്റെ വിധവ ആയിട്ടു ഇന്നേക്ക് 5 വർഷം..
വിവാഹം കഴിഞ്ഞതിന്റെ പിറ്റേ വർഷം തനിക്കു ഈ ഹരിശങ്കറെ തന്നിട്ട് മൃതു വരിക്കുകയായിരുന്നു…നാട്ടുകാരുടെ മേജർ ജയശങ്കർ.
അമ്മെ …കാവിൽ ഉത്സവത്തിനു ഒത്തിരി കടകളൊക്കെ വന്നിട്ടുണ്ടെന്ന്..വിഷ്ണു പറഞ്ഞു..ഒരുപാടു കളിപ്പാട്ടങ്ങൾ ഉണ്ട് അവിടെ . അമ്മെ എനിക്കൊരു തോക്കു വാങ്ങി തരുമോ..?
ഹരികുട്ടാ ഇനി കളിയ്ക്കാൻ പോകല്ലേ…ഞാൻ നിന്നെ ഇപ്പോൾ കുളിപ്പിച്ചതല്ലേ…വാ..നല്ല ഡ്രെസ്സ് ഇടീക്കാം നമുക്ക് അമ്പലത്തിൽ പോയിട്ടു വരാം.
എനിക്ക് തോക്കു വാങ്ങി തരുമെങ്കിൽ ഞാൻ അമ്പലത്തിൽ വരം..
തരാം…നീ വേഗം ഉടുപ്പിട്…അമ്മെ ഞങ്ങൾ അമ്പലത്തി പോയിട്ടുവരാം കേട്ടോ.
ശരി മോളെ …പോരുന്നവഴി ..ആ ചെല്ലപ്പന്റെ കടയിൽ നിന്നും രണ്ടു കവർ പാലുകൂടി വാങ്ങിക്കോളൂ…അച്ഛൻ എണീക്കുമ്പോഴേക്കും ചായ കൊടുക്കണ്ടേ.
അമ്പല പറമ്പിൽ നിറച്ചു കടകൾ…ഹരികുട്ടൻ കടകൾ കണ്ടിട്ടു തുള്ളിച്ചാടി…അമ്പലത്തിലേക്ക് പ്രവേശിക്കുന്ന വഴിയുടെ ഇരു വശങ്ങളിലും യാചകരുടെ നീണ്ട നിര…
ഒരു സ്ത്രീ കുട്ടിയേയും പിടിച്ചു കൊണ്ട് ഇരുന്നു വഴിയേപോകുന്നവരുടെ നേരെ കൈ നീട്ടുന്നു…ഹരിക്കുട്ടൻ..ആ കുഞ്ഞിനെ ദയനീയമായി നോക്കി.
ഞങ്ങൾ അമ്പലത്തിൽ കയറി…മേജർ ജയശങ്കറിന്റെ പേരിൽ പുഷ്പാഞ്ജലി കഴിച്ചു…തൊഴുതു ഇറങ്ങി.
തിരികെ വരുമ്പോൾ..കുറച്ചു പരിചയക്കാരൊക്കെ..ആരാധനയോടെ നോക്കി…മേജർ ജയശങ്കറിനോടുള്ള ആരാധനാ..
തിരികെ നടക്കുമ്പോൾ ഹരികുട്ടൻ…എന്തോ മൗനം ആയിരുന്നു.
ഹരിക്കുട്ടാ…എന്തുപറ്റി…എന്തെ ഒന്നും മിണ്ടാത്തത്..? ഞാൻ തോക്കു വാങ്ങി തരാം പിണങ്ങല്ലേ .
എനിക്ക് തോക്കു വേണ്ടമ്മേ…അമ്പതു രൂപ തരുമോ…?
തോക്കുവേണമെന്ന് വാശിപിടിച്ചിട്ടു…ഇപ്പൊവേണ്ടേ…? പിന്നെന്തു വാങ്ങാനാണ് അമ്പതു രൂപ.
അവൻ അമ്മയുടെ കൈയിൽ നിന്നും അമ്പതു രൂപ വാങ്ങി…ആ യാചകരുടെ അടുത്തേക്ക് നടന്നു.
കുട്ടിയേയും കൊണ്ട് ഇരുന്നു കൈനീട്ടുന്ന സ്ത്രീയുടെ കൈകളിൽ ആ രൂപ വച്ചുകൊടുത്തിട്ടു തിരികെ നടന്നു.
അമ്മെ ഇനി എനിക്കൊന്നും വേണ്ട…വാ വീട്ടിൽ പോകാം.
അപ്പോൾ അവന്റെ മുഖത്ത് കണ്ട ആ സംതൃപ്തി, മേജർ ജയശങ്കറിനുള്ള സമർപ്പണം ആയിരുന്നു.