വയലാറിനെ ചുറ്റിപ്പറ്റി കാപ്പിക്കാടും ശരത്ചന്ദ്ര വർമയും തമ്മിൽ വാക്പോര്


അന്തരിച്ച വയലാറിനെ ചുറ്റിപ്പറ്റി ദളിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപികാടും വയലാർ ശരചന്ദ്ര വർമയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വാക് പോര് നടത്തുകയാണ്. വയലാറിനെ കപിക്കാട് വിമർശിച്ചപ്പോൾ അച്ഛനെ സവർണ്ണൻ എന്നു മാത്രം മുദ്ര കുത്തരുതെന്ന ആവശ്യവുമായി വയലാർ ശരത് ചന്ദ്ര വർമ്മ രംഗത്തെത്തി.

ശരത് ചന്ദ്ര വർമ്മയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം:

പ്രദീപന്റെ നിരീക്ഷണളെ അടിസ്ഥാനമാക്കി ശ്രീ.സണ്ണിയുടെ പ്രസംഗം യു ട്യൂബിലൂടെ പലരുമെനിക്കയച്ചു. സവർണ്ണ വാക്കുകൾ, ബിംബങ്ങൾ, കഥകൾ, കവിതകൾ, മന്ത്രങ്ങൾ ഇവയൊക്കെ അവർണ്ണൻ കേൾക്കാതിരിക്കുവാൻ അവരുടെ കാതുകളിൽ ഈയം ഉരുക്കിയൊഴിക്കണമെന്നു് കേട്ടാണു് വയലാറിന്റെ കട്ടിക്കാലം കടന്നു പോയതു്. അങ്ങനെ ശീലിക്കാൻ പറഞ്ഞ അമ്മാവനുൾപ്പടെയുള്ളവരെ അനുസരിച്ചില്ല. അന്നു് ആ കല്പനകളെ അവഗണിച്ച ധിക്കാരികളുടെ കൂടെ ചേർന്നു.

സവർണ്ണ സുഖമനുഭവിച്ചിരുന്നവരുടെ ഉള്ളിലെ കരടായി വയലാർ പൂണൂൽ മുറിച്ചു. പൂണൂലിനർഹതയില്ലാത്തവരെ, ഏറ്റവും സ്നേഹമുളള അമ്മയെ കൂട്ടാക്കാതെ വീട്ടിൽ പ്രവേശിപ്പിച്ചു.നിർദ്ധനനായി പോയ വയലാറിനെ വിശ്വസിച്ചവർ ഞങ്ങളെ കൂടപ്പിറപ്പുകളെ പോലെ ചിറകിൻ കീഴിൽ സംരക്ഷിച്ചു , സംരക്ഷിക്കുന്നു. ഇതു് അനുഭവമാണു്. തിരികെ മധുരിക്കുന്ന കണ്ണീരിൽ നന്ദി പറഞ്ഞകലാൻ കഴിയില്ല.

പ്രദീപിനേയും സണ്ണിയേയും കേട്ടു വയലാറിനോടും, ഞങ്ങളോടുമുള്ള ഇന്നുവരെയുള്ള സമീപനത്തിൽ ഒരിക്കലും, ആരും മാറ്റം വരുത്തരുതെന്നു കുടുംബത്തിനു് വേണ്ടി ഈ മകന്റെ അപേക്ഷ. വിമർശിച്ചോളൂ, പക്ഷേ വയലാറൊരു സവർണ്ണവാദിയെന്നതു് തെറ്റായ ചിന്തയെന്നു് കേട്ടു മാത്രമറിഞ്ഞ ശ്രീ: പ്രദീപനേയും, ശ്രീ: സണ്ണിയേയും വയലാറിനെ കൊണ്ടറിഞ്ഞ ഞാൻ അഭ്യർത്ഥിക്കുന്നു. എന്തായാലും അക്കാലത്തു് ഇവരുടെ മുൻ ഗാമികൾ ഇതുപോലെ നിവർന്നു നിന്നു് പറഞ്ഞിരുന്നെങ്കിൽ ഈയം ഉരുക്കിയൊഴിക്കാൻ കൂടുമായിന്നോ?, അറിയില്ല.. എഴുത്തിൽ വീറുണ്ടായിരുന്നെങ്കിലും, സ്നേഹിക്കുന്നവർ എതിർത്താൽ വയലാർ തളരുമായിരുന്നു. എല്ലാം കൂടി വയലാറിന്റെ രണ്ടു വരിയിലൊതുക്കി ചുരുക്കുന്നു

വയലാര്‍ രാമവര്‍മ്മയെ വിമര്‍ശിക്കുന്ന തന്റെ നിലപാട് ഏകപക്ഷീയമല്ലെന്നും, എഴുത്തകാരനെന്ന നിലയില്‍ അദ്ദേഹത്തോട് എന്തെങ്കിലും പ്രത്യേകിച്ച് വിമര്‍ശനം അല്ല ഉന്നയിച്ചതെന്നും വ്യക്തമാക്കി സണ്ണി എം കപിക്കാട്. പൂണൂല്‍ മുറിച്ച വയലാറിനെ സവര്‍ണവാദിയെന്ന് വിളിക്കരുത് എന്ന് വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ പരമാര്‍ശങ്ങള്‍ക്ക് മറുപടിയായാണ് സണ്ണി എം കപിക്കാട് രംഗത്തെത്തിയത്.

കപിക്കടിന്റെ മറുപടി വായിക്കാം:

ഡോ.പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് കാലടി സര്‍വകലാശാലയില്‍ നടന്ന സമ്മേളനത്തിലാണ് പ്രദീപിനെ തന്നെ ഉദ്ധരിച്ചുകൊണ്ട് മലയാള സിനിമാ ഗാനങ്ങളിലെങ്ങനെയാണ് സവര്‍ണത പ്രവര്‍ത്തിക്കുന്നത് എന്നതിനെ സംബന്ധിച്ച് സംസാരിച്ചത്. അത് സംബന്ധിച്ച് അദ്ദേഹം എഴുതിയ ലോക അനശ്വരഗാനം എന്ന് പറയുന്ന പുസ്തകത്തില്‍ നിന്നും അദ്ദേഹത്തെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു. ഏകപക്ഷീയമായ എന്തോ നിലപാടുകള്‍ ഞാന്‍ പറഞ്ഞു എന്ന നിലക്ക് ശരത്ചന്ദ്ര വര്‍മ്മയുടെ കുറിപ്പ് കണ്ടിരുന്നു. ഏക പക്ഷീയമായ നിലപാടൊന്നുമില്ല. വളരെ വ്യക്തമായിരുന്നു കാര്യങ്ങള്‍. പ്രത്യേകിച്ച് വയലാര്‍ രാമവര്‍മ്മ എന്ന് പറയുന്ന എഴുത്തുകാരനോട് എന്തെങ്കിലും പ്രത്യേകിച്ച് വിമര്‍ശനം അല്ല ഉന്നയിച്ചത്. മലയാള സിനിമാഗാന ചരിത്രത്തില്‍ കാര്യങ്ങള്‍ എങ്ങനെയാണ് നടന്നത് എന്നത് സംബന്ധിച്ച പ്രധാനപ്പെട്ട ഒരു വീക്ഷണം പ്രദീപന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അതില്‍ മലയാളിയുടെ ഭൗതികമായ ജീവിത സാഹചര്യത്തെ, അവരുടെ സാധാരണ ജീവിതത്തിലെ സന്ദര്‍ഭങ്ങളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് ഭിന്നമായി, സിനിമാഗാനങ്ങളില്‍ സാധാരണ ജീവിതവുമായി ഒരുപക്ഷേ അധികം ബന്ധമൊന്നുമില്ലാത്ത ചില സാഹചര്യങ്ങളെ കൊണ്ടു വരികയാണ് വയലാര്‍ ചെയ്തത് എന്നതായിരുന്നു പ്രദീപന്റെ പ്രധാനപ്പെട്ട നിരീക്ഷണം. ആ നിരീക്ഷണം വളരെ പ്രധാനമാണ് എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ച ഒരു കാര്യം. പ്രദീപന്‍ തന്നെ സാഹിത്യ വിമര്‍ശനത്തില്‍ പറയുന്ന ഒരു കാര്യം, ഭൗതികമായ ഇന്ത്യയെക്കുറിച്ചല്ല ഇന്ത്യന്‍ സൗന്ദര്യ ശാസ്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുക, മറിച്ച് ആത്മീയം എന്നോ അതി ഭൗതികമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു ഭാരതീയതെയാണ് അവര്‍ കൊണ്ടുനടക്കുക. ഈ ഭാരതീയതയെ കൊണ്ടുനടന്ന പ്രധാനീയരില്‍ ഒരാളായിരുന്നു വയലാര്‍ രാമവര്‍മ്മ എന്ന വിമര്‍ശനമാണ് ഉന്നയിച്ചത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English