മരണസംവാദം

 

എന്താണ് ആഗ്രഹം ?
-മോക്ഷം.

സാധ്യമാണെന്ന് തോന്നുന്നുണ്ടോ?
-ഇല്ല.

പിന്നെ?
-ആഗ്രഹമല്ലേ ചോദിച്ചത്?

അടുത്ത ജന്മം ആരാകണം?
-പെൺ കാക്ക.

എന്തിന്?
-ഉദകക്രിയകളുടെ പങ്കുപറ്റി,  ആത്മാക്കളെ ആവാഹിച്ച്, ഉൾകൊണ്ട്, അവയ്ക്ക് പുനർജന്മം നൽകി മോക്ഷപ്പെടാൻ.

ഈ ജന്മത്തിലെ ഇതിലെ ആരെല്ലാം കൂടെ വേണം?
– ആരും വേണ്ട.

എന്തുകൊണ്ട് ?
-എനിക്ക് മടുത്തു, അവർക്കും. പുതുമകളെയാണ് ഞാൻ ഉറ്റുനോക്കുന്നത്. ആരെയും കാത്തു നിൽക്കാനോ കൂടെകൂട്ടാനോ ആവില്ല.

മടുത്തെങ്കിൽ എന്തുകൊണ്ട്  സ്വയം സ്വയം മരിച്ചില്ല?
-ഞാൻ സ്വാഭാവിക മരണം അർഹിക്കുന്നു

‘വരിക’ എന്നു ഞാൻ പറഞ്ഞാൽ എന്തു ചെയ്യും?
-അലങ്കാരങ്ങളെ താഴെ വെച്ച് ആ നിമിഷം ഞാൻ പുറപ്പെടും

വരിക
-വന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഹാപ്പി അച്ഛാ ദിൻ
Next articleകുരിശ്
സ്വദേശം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം. പി.ജനാർദ്ദനൻ - എം.ടി. ദേവി എന്നിവരുടെ മകൾ. നിലവിൽ ഖത്തറിൽ താമസിക്കുന്നു. ഭർത്താവ്: ഗോകുൽ ഗോവിന്ദൻ. മക്കൾ: ദേവ്ഗോവിന്ദ്, വേദ്ജനാർദ്ദൻ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here