മരണനിദ്ര

 

 

നിദ്രയിൽ കാണുന്നു
സ്വപ്നത്തിലെ സ്വർണ്ണവൃക്ഷം
പേരറിയാത്തതിൻ പ്രതീകമായ് .

ഉടലിന് വളയാത്ത നേർനിൽപ്പാണതിന്
ദിശതെറ്റി വീശുന്നകാറ്റിൽ –
ഇലകളോരോന്നായ് നിലതെറ്റി വീഴുന്നു.
മാടിവിളിക്കുന്നവയുടെ തിളക്കം
ഇരുളിലായ് നിലാവിന് തെളിച്ചമോടെ
സ്വർണ്ണമയിലാടുന്ന പോലെ വൃക്ഷം
നിദ്രയെ വീഞ്ഞാക്കി മാറ്റുന്നു .

ഇലകളോരോന്നായ് പൊലിയവെ
വൃക്ഷം നിദ്രയിലസ്തമിക്കുന്നു.
ചില്ലകൾ പോയൊടുവിൽ സ്വപ്നത്തോടൊത്തു –
വൃക്ഷവും മറഞ്ഞു തീരുമ്പോൾ
നിദ്രയും മരണവും വേർപിരിയാതെ .








.



അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here