മരണക്കൊതിയൻ

 

 

യുദ്ധത്തിനിടയിലെ വിലാപങ്ങൾക്കിടയിൽ
നിന്നൊരു മരണക്കൊതിയൻ പാതി സൂര്യനെ
ചുണ്ടിൽ ചൂടി

വഴിയോരങ്ങളിൽ ചിതറിയ കാഴ്ചകൾ
ജീവൻെറ
മോചന സ്വപ്നത്തെ പുൽകുമ്പോൾ
മേൽക്കൂര തകർന്നവർ പായുന്നു

യുദ്ധത്തിനിടയിൽ പൂർണസൂര്യനെ മോഹിച്ചവർ
വെടിയെന്ത്രങ്ങൾ തോളിലേന്തി
കിനാവുകളെല്ലാം വെടിഞ്ഞു

വിലപിക്കുമ്പോഴും മേൽക്കൂര പോയ മുറിവേറ്റ വർക്ക് പരതണം പാർപ്പിടങ്ങൾ

പാച്ചിലിനിടയിൽ തോക്കിനെ തോളിനു ഭാരമാക്കിയവർ മറന്നത് ഉദയസൂര്യനെ

നോക്കിയാലാർക്കു മറിയില്ല പകലിന്റെ നിറം
പുകച്ചുരുളുകൾക്കിടയിൽ അർദ്ധസ്വാതന്ത്ര്യത്തിന്റെ രാത്രിയുടെ നിഴലെവിടെ

നെഞ്ചിൽ കൊടിപറ്റിയവർക്ക് വേണ്ട
തല കുമ്പിട്ട ഗോപുരങ്ങൾ
പാതിസൂര്യനെയും പാർപ്പിടങ്ങളും
അവർ പറിച്ചെറിഞ്ഞു.
പുതിയൊരു പകലുദയത്തെ മോഹിച്ചു

മരണക്കൊതിയൻ പണ്ടേ മേൽകൂരയില്ലാതെ വെയിലിൽ വെന്തു പകലിനെ വെറുത്തവൻ.
പകലിനെയും രാത്രിയെയും വിങ്ങലും വേവലുമായ് കണ്ട്  പാതി സൂര്യനോടൊപ്പം 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here