ജമ്മു കശ്മീരിലെ കഠ്വയിൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനു ഇരയായതിൽ പ്രതിഷേധിച്ച് ചിത്രം വരച്ച ചിത്രകാരി ദുർഗ മാലതിക്ക് വധഭീഷണി. സാമൂഹ്യമാധ്യമങ്ങളിലൂടെയും ഫോണിലൂടെയുമായിരുന്നു വധഭീഷണി. അശ്ലീല പരാമർശവും ഉണ്ടായി.ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ അപമാനിക്കുംവിധം അസഭ്യ കമന്റുകളുമായി ചിലർ രംഗത്തു വന്നു. .ഭീഷണി കാര്യമാക്കുന്നില്ലെന്ന് ദുർഗ മാലതി പ്രതികരിച്ചു. രാജ്യത്തെ നാണം കെടുത്തുകയും നടുക്കുകയും ചെയ്ത സംഭവത്തിൽ ഒരു കലാകാരിയുടെ പ്രതിഷേധം രേഖപ്പെടുത്തുകമാത്രമാണ് ചെയ്തത്. ‐ ദുർഗ മാലതി പറഞ്ഞു. പട്ടാമ്പി പൊലീസിൽ ചിത്രകാരി പരാതി നൽകിയിട്ടുണ്ട്.
Home പുഴ മാഗസിന്