എഴുത്തിന്റെ വിവിധ അടരുകൾ തേടി ഒരു സംഭാഷണ സഞ്ചാരം. കൊച്ചി മുസിരിസ് ബിനാലെയിൽ കാളിദാസൻ വിഷയമാകും. മഹാകവി കാളിദാസനുള്ളൊരു സ്തുതിയോപഹാരം മാത്രമല്ല എം നന്ദകുമാറിന്റെ ‘കാളിദാസന്റെ മരണം’ എന്ന ഗ്രന്ഥം. കവിതയെയും മൃത്യുവിനേയും സംബന്ധിച്ച ഒരു ധ്യാനം കൂടിയാണ്. നോവലിസ്റ്റ് നന്ദകുമാറും കവി കൽപ്പറ്റ നാരായണനുമൊത്തൊരു പുസ്തകചർച്ച. ചൊവ്വാഴ്ച മാർച്ച് 5 വൈകിട്ട് 6.30-ക്ക് ഫോർട്ട് കൊച്ചിയിലെ ബിനാലെ പവിലിയനിൽ ആണ് പരിപാടി നടക്കുന്നത്.