മരണ ചിന്തകളിൽ അസ്വസ്ഥരാവാ ത്തവർ കാണില്ല. ജീവിതത്തിന്റെ ഏത് അവസ്ഥയിൽ ജീവിക്കുമ്പോളും മരണം പരിഹാരമില്ലാത്ത ഒരു പ്രതിസന്ധിയായി നമുക്ക് മുന്നിൽ വരുന്നു.
ഈ നോവലിലെ കഥാപാത്രങ്ങൾ കാലത്തെ പകുത്ത് അവരുടെ അഭിപ്രായങ്ങൾ വായനക്കാരുമായി പങ്കുവെക്കുന്നു.
മരണത്തിനപുറത്ത് നിന്നാണ് ഈ കൃതിയിലെ പ്രധാന കഥാപാത്രം നമ്മോട് സംസാരിക്കുന്നത്. ഉത്തരമില്ലാത്ത സമസ്യയായ മരണത്തിന്റെ ഇതളുകളെ പതിയെ അടർത്തി പരിശോധിക്കുന്ന നോവൽ.
നോവലിലെ പ്രധാന കഥാപാത്രമായ വിശ്വനാഥന്റെ മരണാനന്തര ജീവിതത്തിലെ വ്യഥകളാണ് നോവലിന്റെ മുഖ്യ പ്രമേയം.
പ്രസാധകർ സൈകതം.