തർപ്പണം

 

ഏഴു കൊല്ലം വൃദ്ധസദനത്തിൽ കഴിഞ്ഞ അമ്മ കഴിഞ്ഞ മാസം കഥാവശേഷയായി.

കർക്കടകവാവിന്  സ്നാന ഘട്ടത്തിൽ ബലിയിടാൻ ചെന്ന മകനെ കാക്കകൾ വളഞ്ഞിട്ടു കൊത്തി. അനന്തരം കാക്കക്കൂട്ടം വൃദ്ധസദനത്തിൻ്റെ അടുക്കളമുറ്റത്തു ചെന്ന് എച്ചിലുകൾ കൊത്തി തൃപ്തിപ്പെട്ടു.

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here