ഫ്ലാറ്റിലെ മരണം

മുപ്പതു നിലയിൽ മാനംമുട്ടും

ഫ്ലാറ്റിനു നാമം ‘ കൈലാസം’

അതിലൊരു മുറിയിൽ നാമം ചൊല്ലി

നൂറു തികഞ്ഞൊരു മുത്തശ്ശി.

മരണമതെന്തേ വന്നില്ലെന്നവർ

ചെറുമകനോടായ് ചേദിപ്പൂ

കാലനു തൻ്റെ കണക്കു പിഴച്ചോ

കാരണമെന്തെന്നറിവീല

കാഴ്ചകൾ മങ്ങി കാതും പോയി

വാഴ് വിനി ഭാരമറിഞ്ഞാലും

ചെറുചിരിയോടുര ചെയ്തൂപയ്യൻ

കാരണമുണ്ടതു ചൊല്ലീടാം

മരണത്തിൻ്റെ കണക്കു പ്രകാരം

ധരണിയിലില്ല മുത്തശ്ശി !

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here