ക്ഷണിക്കാതെ വന്നൊരീ അതിഥിയാമെൻമുന്നിൽ
ഒരുകാലമത്രയും തേടിയില്ലൊന്നുമേഞാൻ.
ജീവന്റെ യാത്രക്കൊരു മധുരമുണ്ടെന്നുനീ
പലകാല നിദ്രയിൽ ഓതിയതോർത്തുഞാൻ..
അവിവേകമെന്നു തോന്നുന്നതൊക്കെയോ
ചെയ്‌തുഞാൻ പിൽക്കാല യൗവനാസക്തിയിൽ..
എങ്കിലുമെന്നെനീ കാണാതെ ഉൾക്കൊണ്ട്
പടിവാതിലിൽ മെല്ലെ മുട്ടിയതോർത്തുഞാൻ..
ആരുമെൻ ചലനമറ്റ
വിരലുകൾ കോർക്കാതെ
യാത്രയായി മുഴുനീള
പാതയിൽ ഞാൻ മെല്ലെ..
എന്തിനെന്നറിയാതി
നിയുള്ള കാലമെൻ
ശ്വാസത്തിനുടമയായി
കൂടെനിക്കില്ലേ നീ..
“പ്രത്യക്ഷമല്ലാത്ത കൂട്ടുകാരാ”