
നിസ്സഹായതയുടെ
നിലവിളികളായ്
ഇലക്കണ്ണുകളിലെ ഇരുട്ടായ്
മരണവും ഭീതിയും
അകാലത്തിലേറ്റെടുക്കുന്നു
ഭയവും നിയമവും
വിജനമാക്കിയ
പൊഴിഞ്ഞ തെരുവുകൾ!
വ്യാപാരമില്ലാത്ത വേശ്യാലയങ്ങളുടെ
പാതഞരക്കങ്ങളിൽ
പരിദേവനം കൊള്ളുന്ന യുവത
മക്കൾക്കൊരച്ഛനും ഭാര്യക്ക് പതിയും
ഭവനങ്ങളത്രയും സജനമായ്
മാറ്റത്തിന്റെ പുതു സൂര്യനായ്
കദനത്തിന്റെ കറുത്ത പിശാചായ്
ജീവിതമെടുക്കുന്നതിന്റെ പെരുക്കത്തിൽ
ജീവിതം നൽകുന്നതിന്റെ മഹാശ്ചര്യത്തിൽ
ഇരുട്ട് കൊത്തിത്തിന്ന കവലയിൽ
നായ്ക്കളും കാലിക്കൂട്ടങ്ങളും
പട്ടിണിയായ മനുഷ്യർക്കൊപ്പം വിതുമ്പുന്നു!
വലുപ്പ ചെറുപ്പങ്ങളില്ലാതെ
നൊടിയിടയിൽ റൂഹിനെപ്പിടിക്കുന്ന മാലാഖ!
പിഞ്ഞിക്കീറിയ മണ്ണിന്നു
വളമാക്കിമാറ്റുവാൻ പോലും
നിലവിളികളായ്
ഇലക്കണ്ണുകളിലെ ഇരുട്ടായ്
മരണവും ഭീതിയും
അകാലത്തിലേറ്റെടുക്കുന്നു
ഭയവും നിയമവും
വിജനമാക്കിയ
പൊഴിഞ്ഞ തെരുവുകൾ!
വ്യാപാരമില്ലാത്ത വേശ്യാലയങ്ങളുടെ
പാതഞരക്കങ്ങളിൽ
പരിദേവനം കൊള്ളുന്ന യുവത
മക്കൾക്കൊരച്ഛനും ഭാര്യക്ക് പതിയും
ഭവനങ്ങളത്രയും സജനമായ്
മാറ്റത്തിന്റെ പുതു സൂര്യനായ്
കദനത്തിന്റെ കറുത്ത പിശാചായ്
ജീവിതമെടുക്കുന്നതിന്റെ പെരുക്കത്തിൽ
ജീവിതം നൽകുന്നതിന്റെ മഹാശ്ചര്യത്തിൽ
ഇരുട്ട് കൊത്തിത്തിന്ന കവലയിൽ
നായ്ക്കളും കാലിക്കൂട്ടങ്ങളും
പട്ടിണിയായ മനുഷ്യർക്കൊപ്പം വിതുമ്പുന്നു!
വലുപ്പ ചെറുപ്പങ്ങളില്ലാതെ
നൊടിയിടയിൽ റൂഹിനെപ്പിടിക്കുന്ന മാലാഖ!
പിഞ്ഞിക്കീറിയ മണ്ണിന്നു
വളമാക്കിമാറ്റുവാൻ പോലും
വെറുക്കപ്പെടുന്ന വ്യാധി
ചെറ്റക്കുടിലും രാജകീയ കൊട്ടാരങ്ങളും
സമ്പന്ന ഗേഹങ്ങൾ സൂക്ഷിപ്പ് ശാലകൾ
ഒന്നൊഴിയാതെ കൊളുത്തി രോഗം!
ചരാചരമാകെ ചുടല ഭദ്രേ
നിന്റെ രക്തദാഹി നൃത്തം!
പരമാണുവിന്റെ ഉദ്ധത നൃത്തം.
ചെറ്റക്കുടിലും രാജകീയ കൊട്ടാരങ്ങളും
സമ്പന്ന ഗേഹങ്ങൾ സൂക്ഷിപ്പ് ശാലകൾ
ഒന്നൊഴിയാതെ കൊളുത്തി രോഗം!
ചരാചരമാകെ ചുടല ഭദ്രേ
നിന്റെ രക്തദാഹി നൃത്തം!
പരമാണുവിന്റെ ഉദ്ധത നൃത്തം.
മതി.. പാൻഡമിക്കിന്റെ ജൈത്രയാത്ര ..