മരണമേ,
നിന്നെ പുൽകും ശൂന്യതയിൽ
ഏകയായി പോയ മകളാണ് ഞാൻ
കത്തിച്ചുവെച്ച നിലവിളക്കിൻ നിഴലിൽ
അലിഞ്ഞു പോയി എന്നിലെ തിരി വെളിച്ചം
ധ്വനിക്കും ശാസനകളിലുതിരുവാൻ
വറ്റിയ കണ്ണുറവകളിൽ നീരില്ലിനി
ശാസന ചൂട് പോലുമതിനു ഇല്ലല്ലോ ഇനി
-ചുറ്റും-തണുത്തുറഞ്ഞ മരവിപ്പ് മാത്രം
മുറിവുണങ്ങാൻ മിഴി നിറയ്ക്കും
പ്രാർത്ഥനകളില്ലിനി
ഓടിച്ചേർന്നണയാൻ വഴിക്കണ്ണുമില്ലിനി
കുറുമ്പുകളും കുസൃതികളും ആസ്വദിക്കും
നേർത്ത പുഞ്ചിരിയില്ലിനി
മരണമേ,
നിന്നെ പുൽകും ശൂന്യതയിൽ
അമ്മയെ നഷ്ടപ്പെട്ട മകളാണ് ഞാൻ
നന്നായിരിക്കുന്നു