പുതു വർഷത്തിൻ
പുതു പുലരിയിൽ
പുതു വസന്തമായി
നീ എന്നരികിൽ വന്നു
ഒരു കുടം പൂവെൻ
കൈയിൽ തന്നു..
മറുപടി എന്തെന്നു
ചോദിച്ചപ്പോൾ നീ
ഒരു ചിരിയോടെ
അരികിൽ നിന്നു..
കാലം മായ്ക്കാത്ത
ഓർമകളിൽ കാത്തിരിപ്പിന്റെ
വീഥികളിൽ
എന്തേ നീ ഒന്നും മിണ്ടിയില്ല..
എന്നിലേക്ക് എന്തേ വന്നില്ല..
ഇനിയൊരു വസന്തം വരുമോ
നമുക്കായി
ഇനിയൊരു ജന്മം ഉണ്ടോ നമുക്കായി
ആശിച്ചു പോകുന്നു ഞാനെന്നും
നന്മയുണ്ടാവട്ടെ നിനക്കെന്നും
എൻ പ്രീയ കാമിനി നിനക്കെന്നും
ഒരു കുടം പൂവുമായി
നീ വരുമ്പോൾ ഓർമയിൽ വസന്തം പൂത്തുലഞ്ഞു..
നന്മ ഉണ്ടാവട്ടെ നിനക്കെന്നും..
എൻ പ്രാണേശ്വരി നിനക്കെന്നും..
എൻ പ്രീയേശ്വരി നിനക്കെന്നും…