തെരുവിലെ ശവം

 

 

“ആ തെരുവിലെന്റെ ശവമുണ്ട്.
പലവഴികൾ ചേർന്ന്
ഒരു വഴിയാകുന്ന തെരുവിൽ
നിങ്ങൾ കാണാത്ത
എന്റെ ശവം..
എന്നിലെ എന്നുടെ
ലഹരി നുണഞ്ഞെന്നെ
തേടിയ കണ്ണുകൾ
ഇന്നീ തെരുവിൽ
എന്നെ മറന്നുപോയ്
എങ്കിലും എന്റെ
ഒസ്യത്ത് അവർ വായിക്കും
എന്റെ ഹൃദയപുഷ്പം
അവർ പറിച്ചെടുക്കും
അനാഥമകട്ടെ ഈ തെരുവിന്റെ പ്രണയം..”

 

(ഇന്നും അയ്യപ്പൻ എന്ന കവി തെരുവിലുണ്ടാകുമോ?..ആ തെരുവ്..എന്റെ പ്രിയ കവിയുടെ തെരുവ്..)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here